മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം; തനിമ യാംബു ചർച്ച സംഗമം
text_fieldsതനിമ യാംബുവിൽ സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ ജാബിർ വാണിയമ്പലം സംസാരിക്കുന്നു
യാംബു: ‘മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം’ എന്ന ശീർഷകത്തിൽ തനിമ യാംബു ടൗൺ ഏരിയക്ക് കീഴിലുള്ള ഖുർആൻ പഠനവേദിയുടെ കീഴിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. ജാബിർ വാണിയമ്പലം വിഷയാവതരണം നടത്തി.
മുഹമ്മദ് നബി സത്യത്തിന്റെയും നീതിയുടെയും സാക്ഷിയായിരുന്നുവെന്നും തന്റെ ജീവിതം മുഴുവൻ താൻ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച ആശയാദർശങ്ങളുടെ പ്രായോഗിക മാതൃകയാണ് നബി കാണിച്ചു തന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ നിറഞ്ഞൊഴുകിയ കരുണയുടെയും സ്നേഹത്തിന്റെയും അടിത്തറ നീതിയായിരുന്നുവെന്നും അവിടത്തെ മാതൃക പിൻപറ്റി നീതിയുടെ സാക്ഷികളാകലാണ് നമ്മുടെ നിയോഗദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിമ യാംബു സോണൽ പ്രസിഡന്റ് അനീസുദ്ദീൻ ചെറുകുളമ്പ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ഇൽയാസ് വേങ്ങൂർ സ്വാഗതം പറഞ്ഞു. നൗഷാദ് വി. മൂസ ഖിറാഅത്ത് നടത്തി. ഖുർആൻ പഠനവേദി കോഓഡിനേറ്റർ സുഹൈൽ മമ്പാട്, മുനീർ കോഴിക്കോട്, ഫൈസൽ കോയമ്പത്തൂർ, ഷൗക്കത്ത് എടക്കര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

