മുഹമ്മദ് നബി നീതിയുടെ കാവലാൾ –ജാഫർ എളമ്പിലാക്കോട്
text_fieldsതനിമ യാംബു, മദീന സോൺ സംഘടിപ്പിച്ച പരിപാടിയിൽ ജാഫർ എളമ്പിലാക്കോട് സംസാരിക്കുന്നു
യാംബു: ലോകാവസാനം വരെയുള്ള മുഴുവൻ ഭരണാധികാരികൾക്കും മാതൃകാ യോഗ്യനായിത്തീർന്ന നീതിയുടെ കാവലാളായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയെന്ന് ഗ്രന്ഥകാരനും ചരിത്ര ഗവേഷകനുമായ ജാഫർ എളമ്പിലാക്കോട് പറഞ്ഞു. 'പ്രവാചകൻ നീതിയുടെ കാവലാൾ' എന്ന ശീർഷകത്തിൽ തനിമ കലാസാംസ്കാരിക വേദി യാംബു, മദീന സോൺ സംഘടിപ്പിച്ച പൊതുപരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഓൺലൈൻ വഴി സംഘടിപ്പിച്ച പൊതുപരിപാടിയിൽ സോണൽ പ്രസിഡൻറ് ജാബിർ വാണിയമ്പലം അധ്യക്ഷത വഹിച്ചു.
അനീസുദ്ദീൻ ചെറുകുളമ്പ് സ്വാഗതവും സലാഹുദ്ദീൻ ചേന്ദമംഗലൂർ നന്ദിയും പറഞ്ഞു. സലാഹുദ്ദീൻ കരിങ്ങനാട് ഖിറാഅത്ത് നടത്തി.