മുഹമ്മദ് അമാെൻറ ‘ദ ഡ്രീം’ പുസ്തകം പ്രകാശനം ചെയ്തു
text_fieldsമുഹമ്മദ് അമാെൻറ ‘ദ ഡ്രീം’ എന്ന പുസ്തകം സിറാജ് വഹാബ്, മുസാഫിറിന് നൽകി പ്രകാശനം ചെയ്യുന്നു
ജിദ്ദ: യുവ എഴുത്തുകാരൻ മുഹമ്മദ് അമാൻ രചിച്ച ‘ദ ഡ്രീം’ എന്ന പുസ്തകം നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പ്രകാശനം ചെയ്തു. ജിദ്ദ സീസൺസ് റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ അറബ് ന്യൂസ് മാനേജിങ് എഡിറ്റർ സിറാജ് വഹാബാണ് പുസ്തകപ്രകാശനം നിർവഹിച്ചത്. പുതുതലമുറക്ക് സ്വപ്നം കാണാനും ആത്മവിശ്വാസം ഉയർത്താനും പാകത്തിലുള്ള വലിയ നേട്ടമാണ് മുഹമ്മദ് അമാൻ കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറിയ പ്രായത്തിൽ തന്നെ രണ്ടാമത്തെ പുസ്തകം പുറത്തിറക്കാൻ സാധിച്ചത് അമാെൻറ പ്രതിഭയുടെ തെളിവാണ്. മുതിർന്നവരിൽ പലരും സ്വപ്നം കാണാൻ മാത്രം തുനിയുന്ന കാര്യമാണ് ഈ കൊച്ചു മിടുക്കൻ പ്രവൃത്തിപഥത്തിൽ എത്തിച്ചിരിക്കുന്നത്. തെൻറ ചിന്തകളെയും ഭാവനയെയും അനുഭവങ്ങളെയും മനോഹരമായി പുസ്തകമാക്കി മാറ്റാൻ അമാന് കഴിഞ്ഞു.
ഭൂരിഭാഗം കുട്ടികളും പരീക്ഷകളിലും ഗാഡ്ജെറ്റുകളിലും മുഴുകിയിരിക്കുന്ന പ്രായത്തിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അമാൻ നമ്മുടെ ഭാവി തിളക്കമുള്ളതാണെന്നതിെൻറ സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് അമാെൻറ വിജയത്തിന് പിന്നിൽ മാതാപിതാക്കളായ സുനിൽ സെയ്ദ്, സോഫിയ സുനിൽ എന്നിവർ നൽകിയ വലിയ പിന്തുണയെ അദ്ദേഹം പ്രശംസിക്കുകയും അവരെ സ്റ്റേജിലേക്ക് ക്ഷണിച്ച് ആദരിക്കുകയും ചെയ്തു.
ചടങ്ങിൽ മാധ്യമ പ്രവർത്തകൻ മുസാഫിർ പുസ്തകം ഏറ്റുവാങ്ങി. റെജി അൻവർ പുസ്തകപരിചയം നടത്തി. കബീർ കൊണ്ടോട്ടി, ഷിബു തിരുവനന്തപുരം, ഹക്കീം പാറക്കൽ, നാസർ വെളിയങ്കോട്, ആലിയ ടീച്ചർ, യമുന ടീച്ചർ, നസീർ വാവക്കുഞ്ഞ്, ജുനൈസ് ബാബു, ഷംനാദ് കണിയാപുരം, അലി അരീക്കത്ത്, മുഹ്സിൻ കാളികാവ്, സലാഹ് കാരാടൻ, ഷരീഫ് അറക്കൽ, അസൈൻ ഇല്ലിക്കൽ, ആയിഷ നൂറ, മോഹൻ ബാലൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുഹമ്മദ് അമാൻ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി. നജീബ് വെഞ്ഞാറമൂട് പരിപാടിയുടെ അവതാരകനായിരുന്നു. ജമാൽ പാഷ, മാസിൻ ജമാൽ, സോഫിയ നജ്മുദ്ദീൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സുനിൽ സെയ്ദ് സ്വാഗതവും സോഫിയ നജ്മുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

