എം.​യു.​എ​ഫ്.​സി ച​ല​ഞ്ചേ​ഴ്‌​സ് ക​പ്പ്:  ആ​ർ.​പി.​എം ഖാ​ലി​ദി​യ ചാ​മ്പ്യ​ന്മാ​ർ

10:57 AM
19/11/2019
എം.​യു.​എ​ഫ്.​സി പ​യ​നീ​ർ ട്രാ​വ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ക​പ്പ് 2019 ആ​ർ.​പി.​എം ചാ​മ്പ്യ​ന്മാ​രാ​യ ഖാ​ലി​ദി​യ ടീം

ദ​മ്മാം: ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​​െൻറ (ഡി​ഫ) സ​ഹ​ക​ര​ണ​ത്തോ​ടെ മ​ല​ബാ​ർ യു​നൈ​റ്റ​ഡ് എ​ഫ്.​സി സം​ഘ​ടി​പ്പി​ച്ച പ​യ​നീ​ർ ട്രാ​വ​ൽ ച​ല​ഞ്ചേ​ഴ്സ് ക​പ്പ് ആ​ർ.​പി.​എം ഖാ​ലി​ദി​യ​ക്ക്. റാ​ക്ക​യി​ലെ സ്‌​പോ​ർ​ട്ട് യാ​ർ​ഡ് സ്​​റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ ഗ്രാ​ൻ​ഡ് ഫി​നാ​ലെ മു​ൻ മ​ന്ത്രി​യും പാ​ർ​ല​മ​െൻറ് അം​ഗ​വു​മാ​യി​രു​ന്ന ടി.​കെ. ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ശി​ഷ്​​ട അ​തി​ഥി​ക്കു​ള്ള സ്നേ​ഹോ​പ​ഹാ​രം ടൂ​ർ​ണ​മ​െൻറ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റു​മാ​യ പി.​എം. ന​ജീ​ബ് സ​മ​ർ​പ്പി​ച്ചു.  

വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ആ​ർ.​പി.​എം ഖാ​ലി​ദി​യ ആ​തി​ഥേ​യ​രാ​യ പ​യ​നീ​ർ ട്രാ​വ​ൽ എം.​യു.​എ​ഫ്.​സി യെ ​പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സു​ബൈ​ർ ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചി​ന് അ​ർ​ഹ​നാ​യി. സ്വ​ദേ​ശി റ​ഫ​റി​മാ​രാ​യ നാ​ജി അ​റീ​ബ്, ഹ​വാ​ജ് മു​ഹ​മ്മ​ദ്, തൂ​മീ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ക്കൊ​പ്പം അ​ബ്​​ദു​റ​ഹ്മാ​ൻ വാ​ണി​യ​മ്പ​ല​വും മ​ത്സ​രം നി​യ​ന്ത്രി​ച്ചു. വി​ശി​ഷ്​​ടാ​തി​ഥി​യോ​ടൊ​പ്പം ഹ​സ്സ​ൻ അ​ൽ ജാ​ബ്‌​രി, റ​സ്സ​ൽ ചു​ണ്ട​ക്കാ​ട​ൻ (പ​യ​നീ​ർ ട്രാ​വ​ൽ), ബ​നീ​ഷ് അ​ബ്​​ദു​ള്ള (ആ​ർ.​പി.​എം), ഫ​ഹ​ദ് സ​റാ​ജ് (യ​നാ​മ ട്രേ​ഡി​ങ്), മു​ബാ​റ​ക് (കാ​കു), ഡോ. ​അ​ബ്​​ദു​സ്സ​ലാം (ഡി​ഫ പ്ര​സി), പ്ര​ദീ​പ് കൊ​ട്ടി​യം (ന​വോ​ദ​യ), ബി​ജു ക​ല്ലു​മ​ല (ഓ.​ഐ.​സി.​സി), ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ (കെ.​എം.​സി.​സി), ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി (ന​വ​യു​ഗം), കെ.​എം. ബ​ഷീ​ർ, അ​ബ്​​ദു​ൽ റ​ഷീ​ദ് (ത​നി​മ), മു​ഹ​മ്മ​ദ് ന​ജാ​ത്തി, ടി.​പി.​എം ഫ​സ​ൽ, റ​ഷീ​ദ് വാ​ല​ത്ത്, ഹ​സ്നൈ​ൻ, സ​ഹീ​ർ ബൈ​ഗ് തു​ട​ങ്ങി​യ​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു. 

ഡി​ഫ ചെ​യ​ർ​മാ​ൻ വി​ൽ​ഫ്ര​ഡ് ആ​ൻ​ഡ്രൂ​സി​നും  അ​ബ്​​ദു​ൽ ജ​ലീ​ൽ ക​ണ്ണൂ​രി​നും എം.​യു.​എ​ഫ്.​സി​യു​ടെ ആ​ദ​രം പ്ര​സി​ഡ​ൻ​റ്​ ഫ്രാ​ങ്കോ ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​സി​ഫ് കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ചു. എം.​യു.​എ​ഫ്.​സി അ​ക്കാ​ദ​മി​യി​ലെ​യും ഫോ​കോ സോ​ക്ക​ർ അ​ക്കാ​ദ​മി​യി​ലെ​യും കു​ട്ടി​ക​ൾ ത​മ്മി​ലെ പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തോ​ടെ​യാ​ണ്​  ച​ട​ങ്ങ്​ ആ​രം​ഭി​ച്ച​ത്. എം.​യു.​എ​ഫ്.​സി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വ​ക്കാ വ​ക്കാ നൃ​ത്തം കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു. 

ടൂ​ർ​ണ​മ​െൻറി​ലെ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി മു​ജീ​ബ് (ഖാ​ലി​ദി​യ), മി​ക​ച്ച ഡി​ഫെ​ൻ​ഡ​റാ​യി സൂ​സി (എം.​യു.​എ​ഫ്.​സി), മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി സു​ഹൈ​ർ (എം.​യു.​എ​ഫ്.​സി), ഗോ​ൾ​ഡ​ൻ ബൂ​ട്ടി​ന് ജാ​ബി​ർ (ഇ.​എം.​എ​ഫ് റാ​ക്ക), മി​ക​ച്ച ഗോ​ളി​ന് റ​ഊ​ഫ് (ഖാ​ലി​ദി​യ), ബെ​സ്​​റ്റ്​ മൊ​മ​െൻറി​നു ക​ബീ​ർ (യു.​എ​ഫ്.​സി), എ​മ​ർ​ജി​ങ് പ്ലെ​യ​റാ​യി അ​ഖീ​ൽ (എം.​യു.​എ​ഫ്.​സി), മി​ക​ച്ച ടീം ​മാ​നേ​ജ്മ​െൻറി​ന് ആ​ർ.​പി.​എം ഖാ​ലി​ദി​യ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.   പ്ലേ​യ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മ​െൻറ്​ പു​ര​സ്കാ​ര​ത്തി​ന് ഫ​വാ​സ് (ഖാ​ലി​ദി​യ) അ​ർ​ഹ​നാ​യി. ഡി​ഫ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​യാ​ഖ​ത്ത് കാ​ര​ങ്ങാ​ട​ൻ, ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് എ​ട​വ​ണ്ണ എ​ന്നി​വ​ർ ഫ​വാ​സി​ന് പു​ര​സ്കാ​രം ന​ൽ​കി. ചാ​മ്പ്യ​ന്മാ​രാ​യ ആ​ർ.​പി.​എം ഖാ​ലി​ദി​യ​ക്ക് ഹ​സ്സ​ൻ അ​ൽ ജാ​ബ്രി​യും റ​സ​ൽ ചു​ണ്ട​ക്കാ​ട​നും ചേ​ർ​ന്ന് വി​ന്നേ​ഴ്സ് ട്രോ​ഫി സ​മ്മാ​നി​ച്ചു. 

ഡോ. ​അ​ബ്​​ദു​സ്സ​ലാം ക​ണ്ണി​യ​ൻ, ഡോ. ​സാ​ഹി​ദ് ന​സീ​ർ, ജോ​ളി കൊ​ല്ലം​പ​റ​മ്പി​ൽ,  നി​ഹാ​ൽ സാ​ജി​ദ്, മു​ജീ​ബ് ക​ള​ത്തി​ൽ, റ​സാ​ഖ് തെ​ക്കേ​പ്പു​റം, നൗ​ഫ​ൽ, ജാ​ഫ​ർ കൊ​ണ്ടോ​ട്ടി, മു​ത്തു ത​ല​ശ്ശേ​രി, അ​മീ​ൻ ചൂ​നൂ​ർ, ന​ജീം ബ​ഷീ​ർ, അ​ബ്​​ദു​ള്ള മാ​ഞ്ചേ​രി, സ​ക്കീ​ർ പ​റ​മ്പി​ൽ, റി​യാ​സ് വ​ളാ​ഞ്ചേ​രി, ജ​യ​രാ​ജ​ൻ തെ​ക്കേ​പ്പ​ള്ളി എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക്  ​ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റി.

Loading...
COMMENTS