എം.എസ്.എസ് ദമ്മാം യൂനിറ്റ് അണ്ടർ -14 ടൂർണമെന്റിൽ എം.യു.എഫ്.സി ചാമ്പ്യന്മാർ
text_fieldsഎം.എസ്.എസ് ദമ്മാം യൂനിറ്റ് അണ്ടർ ഫോർട്ടീൻ സോക്കർ ടൂർണമെന്റിൽ ജേതാക്കളായ എം.യു.എഫ്.സി സോക്കർ അക്കാദമി
ദമ്മാം: മുസ്ലിം സർവിസ് സൊസൈറ്റി ദമ്മാം യൂനിറ്റ് നടത്തിയ അണ്ടർ ഫോർട്ടീൻ സോക്കർ ടൂർണമെന്റിൽ എം.യു.എഫ്.സി സോക്കർ അക്കാദമി ജേതാക്കളായി. ടൂർണമെന്റിൽ പ്രവിശ്യയിലെ ആറ് പ്രമുഖ ഫുട്ബാൾ ക്ലബുകൾ മാറ്റുരച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഫോക്കോ സോക്കർ ദമ്മാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് എം.യു.എഫ്.സി സോക്കർ അക്കാദമി വിജയിച്ചത്.
േതാക്കൾക്ക് ബവൻലാൻഡ് വിന്നേഴ്സ് ട്രോഫിയും റണ്ണേഴ്സപ്പിന് ഗോൾഡൻ സൂപ്പർമാർക്കറ്റ് ട്രോഫിയും സമ്മാനിച്ചു. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി റയാൻ അഷ്റഫ് (എം.യു.എഫ്.സി), സെമിഫൈനൽ മത്സരങ്ങളിലെ മികച്ച കളിക്കാരായി ആലിം സയാൻ (ഫോക്കോ സോക്കർ), റയാൻ (എം.യു.എഫ്.സി) എന്നിവരെയും ടോപ് സ്കോററായി സാഹി (ഫോക്കോ സോക്കർ), മികച്ച ഗോൾകീപ്പറായി അനിരുദ്ധ് (ഫോക്കോ സോക്കർ), മികച്ച ഡിഫൻഡറായി അബ്ദുൽ ബായെസ് (എം.യു.എഫ്.സി) എന്നിവരെയും തിരഞ്ഞെടുത്തു.
എം.എസ്.എസ് ദമ്മാം യൂനിറ്റ് പ്രസിഡന്റ് ശിഹാബ് കൊയിലാണ്ടി, ബവൻലാൻഡ് പ്രതിനിധി ജംശിദ്, ഗോൾഡൻ സൂപ്പർമാർക്കറ്റ് മാനേജർ റിയാസ് മാഹി, സെക്രട്ടറി ടി.പി. റിയാസ്, ട്രഷറർ മുസ്തഫ പാവയിൽ, റിയാസ് പറളി, മുസ്തഫ തലശ്ശേരി, നജീബ് അരഞ്ഞിക്കൽ, നൗഫൽ, നസീൽ ഹുസ്സൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
നജീം ബഷീർ, ഷബീർ ആക്കോട്, നൗഫൽ, നസീൽ ഹുസ്സൻ, പി.ബി. അബ്ദുല്ലത്തീഫ്, സുഹൈൽ, നജീബ് അരഞ്ഞിക്കൽ, ശഹീൽ എന്നിവർ നേതൃത്വം നൽകി. ശഹബാസ് അബ്ദുല്ല, സഫവാൻ സാലി, ഹംദാൻ ആസിഫ്, സാഹിൽ മുനീർ എന്നിവർ കളി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

