അനാഥരുടെയും ഒറ്റപ്പെട്ടവരുടെയും ആന്തരിക ലോകമാണ് എം.ടി കൃതികള്‍ -ആലങ്കോട് ലീലാകൃഷ്ണന്‍
text_fieldsന്യൂഏജ് യുവ കലാസാഹിതി റിയാദില്‍ സംഘടിപ്പിച്ച ‘എം.ടി സ്മൃതി’യില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു
റിയാദ്: സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റപ്പെട്ടവരോടൊപ്പം നിലകൊള്ളുകയും അവരുടെ വേദനകള്‍ക്ക് ശബ്ദമാകുകയും ചെയ്ത സാഹിത്യകാരനാണ് എം.ടി. വാസുദേവന്‍ നായരെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. ന്യൂഏജ് യുവ കലാസാഹിതി റിയാദില്‍ സംഘടിപ്പിച്ച ‘എം.ടി സ്മൃതി’യില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ടവര്‍, ചതിക്കപ്പെട്ടവര്‍, അനാഥര്‍, ദരിദ്രര്‍, ഏകാന്തതയില്‍ കരയുന്നവര്‍ തുടങ്ങി പീഡിതരുടെ സത്തയാണ് എം.ടിയുടെ കഥാപാത്രങ്ങള്‍. എം.ടിയുടെ നെഞ്ചില്‍ ചെവി ചേര്‍ത്തുവച്ചാല്‍ കരയുന്ന മനുഷ്യരുടെ കടലിരമ്പവും അനാഥരുടെ നിലവിളികളും കേള്‍ക്കാം.
നാലുകെട്ട്, ഇരുട്ടിന്റെ ആത്മാവ്, മഞ്ഞ് തുടങ്ങി എം.ടിയുടെ കഥകള്‍ ഉദ്ധരിച്ചും കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകള്‍ വര്‍ണിച്ചും സിനിമയും അതിലെ ഗാനങ്ങളും പാടിയാണ് ആലങ്കോട് ലീലാ കൃഷ്ണന് എം.ടിയെ സ്മരിച്ചത്.യുവസാഹിതി രക്ഷാധികാരി ജോസഫ് അതിരുങ്കല്‍ അധ്യക്ഷത വഹിച്ചു.
പൊന്നാനി വേള്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഗ്‌ളോബല്‍ ട്രഷറര്‍ ആടാട്ട് വാസുദേവന്‍, സുരേന്ദ്രന്‍ കൂട്ടായി, ഇബ്രാഹിം സുബ്ഹാന്‍, സലീം കുളക്കര, ഷാഫി തുവ്വൂര്‍, വി.ജെ. നസ്‌റുദ്ദീന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, സലിം പള്ളിയില്‍, അലവി പുതുശ്ശേരി, ഖമര്‍ ബാനു അബ്ദുസ്സലാം, സുബൈദ കോമ്പില്‍, നിഖില സമീര്‍, നൗഷാദ് ചിറ്റാർ എന്നിവര്‍ സംസാരിച്ചു. അംന തദ്കിയ കവിത ആലപിച്ചു. സബീന എം സാലിയുടെ ഓർമക്കുറിപ്പുകളായ ‘വെയിൽ വഴികളിലെ ശലഭ സഞ്ചാരങ്ങൾ’ ആലങ്കോട് ലീലാ കൃഷ്ണന് എം.സാലി ആലുവയും ‘ഗന്ധ ദ്വീപുകളുടെ പാറാവുകാരി’ അടാട്ട് വാസുദേവന് മാസ്റ്റർ അദിദേവ് വിനോദും സമ്മാനിച്ചു. വിനോദ് കൃഷ്ണ ആമുഖ പ്രഭാഷണം നടത്തി. യുവ കലാസാഹിതി പ്രസിഡന്റ് സബീന എം സാലി സ്വാഗതവും സമീര്‍ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു. ഷാജഹാൻ കായംകുളം, ഷാനവാസ്, സ്വപ്‍ന, ശ്യാം ചെറുതന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

