Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്​ച നടത്തി വി.കെ. ശ്രീകണ്ഠൻ എം.പി

text_fields
bookmark_border
പ്രവാസികളുടെ നിയമസഹായം മുതൽ തിരുവനന്തപുരം വിമാനസർവിസ് വരെ വിഷയങ്ങളായി
ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്​ച നടത്തി വി.കെ. ശ്രീകണ്ഠൻ എം.പി
cancel
camera_alt

വി.കെ. ശ്രീകണ്ഠൻ എം.പി ഇന്ത്യൻ എംബസിയിൽ അംബാസഡർ വിപുലുമായി കൂടിക്കാഴ്​ചക്ക്​ എത്തിയപ്പോൾ

റിയാദ്: സൗദി അറേബ്യ സന്ദർശനത്തിനെത്തിയ വി.കെ. ശ്രീകണ്ഠൻ എം.പി ഇന്ത്യൻ അംബാസഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസിയിൽ നടന്ന ചർച്ചയിൽ പ്രവാസി മലയാളി സമൂഹം നേരിടുന്ന നിരവധി നിർണായക വിഷയങ്ങൾ ഉന്നയിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ എംബസിയുടെ ഭാഗത്തുനിന്ന് സാധ്യമായ പിന്തുണ ഉറപ്പുനൽകിയതായും ആവശ്യമായ കാര്യങ്ങൾ ബന്ധപ്പെട്ട തലങ്ങളിൽ ഉന്നയിക്കാമെന്ന് അംബാസഡർ അറിയിച്ചതായും കൂടിക്കാഴ്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വ്യക്തമാക്കി.

യാത്രാ-വിമാന സർവിസ് വിഷയങ്ങൾ

സൗദി എയർലൈൻസ്​ (സൗദിയ)യുടെ റിയാദ്–തിരുവനന്തപുരം നേരിട്ടുള്ള വിമാനസർവിസ് എത്രയും വേഗം പുനരാരംഭിക്കണമെന്നും, തിരുവനന്തപുരം വിമാനത്താവളത്തിന് സൗദിയയുടെ ‘പോയിൻറ്​ ഓഫ് കോൾ’ അനുമതി ലഭ്യമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു. സൗദി സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേർക്കും സൗദിയയുടെ ടിക്കറ്റുകളാണ് ലഭിക്കുന്നത്. തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസില്ലാത്തത് ഇവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇതിനുപുറമേ, വി.എഫ്.എസ് സേവനങ്ങളിലെ കാലതാമസം പരിഹരിക്കുക, സ്കൂൾ അവധിക്കാലത്ത് വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുക എന്നീ വിഷയങ്ങളും അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി.

കോൺസുലാർ സേവനങ്ങൾ

നിരപരാധികളായ പ്രവാസികൾ നിയമപ്രശ്നങ്ങളിൽ അകപ്പെടുമ്പോൾ അവർക്ക് കൃത്യമായ നിയമസഹായം ലഭ്യമാക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു. തൊഴിൽപരമായ തർക്കങ്ങളിലും പ്രശ്നങ്ങളിലും അകപ്പെടുന്ന പ്രവാസികൾക്ക് സമയബന്ധിതമായ പിന്തുണ ഉറപ്പാക്കണമെന്നും, റിയാദിൽനിന്ന് അകലെയുള്ള വിദൂര പ്രദേശങ്ങളിൽ പതിവായി കോൺസുലാർ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

സൗദിയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കേണ്ടതി​െൻറ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻജിനീയറിങ് രജിസ്ട്രേഷൻ

ഇന്ത്യയിൽനിന്ന് ബി.ടെക് ബിരുദം നേടിയവർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിൽ (എസ്​.സി.ഇ) ‘എൻജിനീയർ’ തസ്തികയിൽ രജിസ്ട്രേഷൻ നേടുന്നതിലുണ്ടാകുന്ന തടസ്സങ്ങൾ ചർച്ചയായി. ബി.ഇ., ബി.ടെക് യോഗ്യതകളുടെ തുല്യത വ്യക്തമാക്കുന്ന ഔദ്യോഗിക രേഖ ലഭ്യമാക്കുന്നതടക്കമുള്ള നടപടികൾ അടിയന്തരമായി പരിഗണിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. റിയാദിൽ പ്രവാസികൾക്കായി ഒരു ‘ഇന്ത്യൻ കൾച്ചറൽ സെൻറർ’ ആരംഭിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

എംബസി കോൺസുലർ (കമ്യൂണിറ്റി വെൽഫെയർ) വൈ. സാബിർ, ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സലീം കളക്കര, ഗ്ലോബൽ കമ്മിറ്റി അംഗം ശിഹാബ് കോട്ടുകാട്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സീനിയർ വൈസ് പ്രസിഡൻറ്​ മുഹമ്മദ് അലി മണ്ണാർക്കാട്, ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ എന്നിവരും എം.പിയോടൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MP V K Sreekandan holds meeting with Indian Ambassador
Next Story