Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ആളപായമില്ല
cancel

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സായിൽ പൊതുറോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിന്​ തീപിടിച്ചു. സംഭവമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം വിജയകരമായി തീയണച്ചു. അപകടത്തിൽ ആർക്കും പരിക്കുകളോ ജീവനാശമോ സംഭവിച്ചിട്ടില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി വ്യക്തമാക്കി.

അടിയന്തരമായി സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തീ പൂർണമായി നിയന്ത്രണ വിധേയമാക്കി. തുടർന്ന് പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും കാൽനടയാത്രക്കാരുടെയും വാഹനഗതാഗതത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Moving vehicle catches fire; no casualties reported
Next Story