Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.എൻ.ആർ.ഡബ്ല്യുവി​െൻറ...

യു.എൻ.ആർ.ഡബ്ല്യുവി​െൻറ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കം: ശക്തമായി അപലപിച്ച്​ അറബ് ലീഗ്

text_fields
bookmark_border
യു.എൻ.ആർ.ഡബ്ല്യുവി​െൻറ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കം: ശക്തമായി അപലപിച്ച്​ അറബ് ലീഗ്
cancel

റിയാദ്: ഗസ്സ മുനമ്പിൽ ഐക്യരാഷ്​ട്രസഭയുടെ ഫലസ്തീൻ അഭയാർഥി ക്ഷേമ ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു) പ്രവർത്തനം അവസാനിപ്പിക്കണമെന്ന ‘പീസ് കൗൺസിൽ’ പ്രസ്താവനകളെ അറബ് ലീഗ് ശക്തമായി അപലപിച്ചു. ഇത്തരം നിലപാടുകൾ അന്താരാഷ്​ട്ര നിയമങ്ങളുടെ ലംഘനവും ഫലസ്തീൻ അഭയാർഥികളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണെന്ന് അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

യു.എൻ പൊതുസഭയുടെ പ്രത്യേക പ്രമേയപ്രകാരം രൂപവത്​കരിച്ച യു.എൻ.ആർ.ഡബ്ല്യുവി​െൻറ പ്രവർത്തനം, അഭയാർഥി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നത് വരെ തുടരേണ്ടത് അനിവാര്യമാണ്. ഏജൻസിയുടെ കാലാവധി അവസാനിപ്പിക്കാനോ അധികാരങ്ങൾ വെട്ടിച്ചുരുക്കാനോ ഉള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും അറബ് ലീഗ് വ്യക്തമാക്കി.

നിലവിലെ ദുരന്ത പശ്ചാത്തലത്തിൽ ഗസ്സയിലെ ദശലക്ഷക്കണക്കിന് അഭയാർഥികൾക്ക് ദുരിതാശ്വാസം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ നൽകുന്നതിൽ യു.എൻ.ആർ.ഡബ്ല്യുവി​െൻറ പങ്ക് സമാനതകളില്ലാത്തതാണ്. ഫലസ്തീനികളുടെ മാനുഷിക ആവശ്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ ഏജൻസിയെ സംരക്ഷിക്കാനും, അതിനെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനും അന്താരാഷ്​ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arab leagueUNRWAStrongly CondemnsSaudi Arabia
News Summary - Move to End UNRWA Operations: Arab League Strongly Condemns
Next Story