Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽസൗദയല്ല​; സൗദിയിലെ...

അൽസൗദയല്ല​; സൗദിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഇനി ‘ഫർവ’

text_fields
bookmark_border
അൽസൗദയല്ല​; സൗദിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഇനി ‘ഫർവ’
cancel

റിയാദ്​: സൗദി അറേബ്യയിലെ ഉയരം കൂടിയ കൊടുമുടി ഏതെന്ന തർക്കത്തിന്​ ഒടുവിൽ പരിഹാരം. ഒരു സംഘം പർവതാരോഹരുടെ അഞ്ചു മണിക്കൂർ ദൗത്യം ദക്ഷിണ സൗദിയിലെ ‘ഫർവ’ പർവതത്തിനാണ്​ ആ അത്യുന്നത സ്ഥാനം എന്ന്​ അന്തിമമായി നിർണയിച്ചു. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം അളന്ന്​ തിട്ടപ്പെടുത്തി ‘ഫർവ’ സൗദിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി പ്രഖ്യാപിച്ചു.

അസീർ പ്രവിശ്യയിലെ മലനിരകളിലൊന്നാണ്​ ഫർവ​. ഇതേ മേഖലയിലെ ‘അൽസൗദ’ പർവതമാണ്​ ഇതോടെ രണ്ടാം സ്ഥാനത്തേക്കിറങ്ങിയത്​. കടൽ നിരപ്പിൽ നിന്ന്​ 3,009 മീറ്ററാണ്​ ഫർവ കൊടുമുടിയുടെ ഉയരം. അൽസൗദയുടേത്​ 3,007ഉം. രണ്ട്​ മീറ്ററി​​​െൻറ വ്യത്യാസം കാഴ്​ചയിൽ മനസിലാക്കാൻ കഴിയാത്തതിനാൽ ഏതിനാണ്​ ഉയരം കൂടുതൽ എന്ന തർക്കം നിലനിന്നിരുന്നു. എന്നാൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അൽസൗദക്കാണ്​ ഉയരം കൂടുതലെന്ന ധാരണ പരന്നിരുന്നു. ഇതാണ്​ ഇപ്പോൾ തിരുത്തപ്പെട്ടത്​.

mount-ferwa 2
ജി.എൻ.എസ്​.എസ്​ ഉപകരണം ഉപയോഗിച്ച്​ കൊടുമുടിയുടെ ഉയരം അളക്കുന്നു

പുതിയ കണ്ടെത്തലി​​​െൻറ മലകയറ്റം നടത്തിയത്​ ​അമേരിക്കൻ വിദഗ്​ധർ ഉൾപ്പെട്ട സൗദി പർവതാരോഹണ സംഘമാണ്​. കുറ്റമറ്റ ശാസ്​ത്രീയ വഴികളിലൂടെയാണ്​ അന്തിമ വിധി നിർണയത്തി​​​െൻറ കൊടുമുടിയിൽ സംഘമെത്തിയത്​. വിവിധ രാജ്യങ്ങളിലെ ഗിരിശൃംഗങ്ങൾ കയറുകയും ഉയരം അളന്നുതിട്ടപ്പെടുത്തുകയും ചെയ്​തിട്ടുള്ള അമേരിക്കൻ വിദഗ്​ധരെയും പരിചയസമ്പന്നരായ സൗദി യുവാക്കളെയും ഉൾപ്പെടുത്തി രൂപവത്​കരിച്ച സംഘം നേടിയത്​ വലിയ വിജയമാണെന്ന്​ സംഘതലവൻ മാജിദ്​ അൽനാജി മാധ്യമങ്ങളോട്​ പറഞ്ഞു.

അമേരിക്കക്കാരായ മാത്യു ഗിൽബർട്​സൺ, എറിക്​ ഗിൽബർട്​സൺ എന്നീ സഹോദരങ്ങളാണ്​ ദൗത്യം വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്​. ഉപഗ്രഹങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ 110 രാജ്യങ്ങ​ളിലെ കൊടുമുടികളുടെ ഉയരം ഗിൽബർട്​സൺ സഹോദരങ്ങൾ അളന്നുതിട്ടപ്പെടുത്തിയിട്ടുണ്ട്​. ആ പരിചയസമ്പത്താണ്​ ഇവിടെ മുതൽക്കൂട്ടായത്​്​.

േഗ്ലാബൽ പൊസിഷനിങ്​ സിസ്​റ്റം (ജി.പി.എസ്​) നെക്കാൾ കുറ്റമറ്റ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ്​ സിസ്​റ്റം (ജി.എൻ.എസ്​.എസ്​) ഉപയോഗിച്ചാണ്​ ഗിൽബർട്​സ്​ സഹോദരങ്ങൾ പർവതങ്ങളുടെ ഉയരം അളക്കുന്നത്​. എടുക്കുന്ന അളവുകളുടെ കൃത്യത പാലിക്കാൻ ഇൗ സംവിധാനത്തിന്​ കഴിയും. യഥാർഥ അളവിൽ നിന്ന്​ നേരിയ വ്യത്യാസമുണ്ടായാൽ പോലും അത്​ 10 സ​​െൻറീമീറ്ററിൽ കൂടില്ല.

പർവതാരോഹണം ഒരു ഇനമായി ആഭ്യന്തര കായിക​ രംഗത്ത്​ പരിപോഷിപ്പിക്കാനും ലോകമെങ്ങും സൗദി പർവതാരോഹകരെ എത്തിക്കാൻ കഴിയും വിധം വിവിധ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന്​ മാജിദ്​ അൽനാജി കൂട്ടിച്ചേർത്തു.

പുതുതായി കണ്ടെത്തിയ ഫർവ കൊടുമുടി അൽസൗദയോളം അറിയപ്പെട്ടിട്ടില്ല. അടിവാരത്തിൽ ചരിത്രത്തിലെ ഏറ്റവും പ്രധാന​െപ്പട്ട റിജാൽ അൽമ പൈതൃക ഗ്രാമത്തെ കാത്തുസൂക്ഷിക്കുന്ന അൽസൗദക്ക്​ സൗദി വിനോദ സഞ്ചാര ഭൂപടത്തിൽ നേരത്തെ തന്നെ സുപ്രധാന സ്ഥാനമുണ്ട്​. കാലങ്ങൾക്ക്​ മുമ്പ്​ മുതലേ വിനോദ സഞ്ചാരികളും ചരിത്രകുതുകികളും അൽസൗദ സന്ദർശിക്കുന്നു​. താഴ്​വരയിലേക്ക്​ മലമുകളിൽ നിന്ന്​ റോപ്​വേ ഗതാഗതമുള്ളതിനാൽ അബഹ വിനോദ സഞ്ചാര മേഖലയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായും അൽസൗദക്ക്​ രാജ്യാന്തര പ്രശസ്​തിയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmount ferwa
News Summary - mount-ferwa became highest peak in Saudi Arabia-gulf news
Next Story