അബഹയിൽ മോട്ടോർ സൈക്കിൾ ആംബുലൻസ്
text_fieldsഅബഹയിൽ റെഡ്ക്രസൻറ് അതോറിറ്റി ഏർപ്പെടുത്തിയ
മോട്ടോർ സൈക്കിൾ ആംബുലൻസുകൾ
അബഹ: അസീർ മേഖലയിൽ ആംബുലൻസ് സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ മോട്ടോർ സൈക്കിളുകളും. മേഖല റെഡ്ക്രസൻറ് അതോറിറ്റിയാണ് രോഗികളുടെയും പരിക്കേറ്റവരുടെയും അടുത്തേക്ക് വേഗത്തിൽ എത്തിച്ചേരുന്നതിന് പ്രാഥമിക ശുശ്രൂഷക്ക് ആവശ്യമായ സംവിധാനങ്ങളോട് കൂടിയ മോട്ടോർ സൈക്കിൾ ആംബുലൻസ് ഏർപ്പെടുത്തിയിരിക്കുന്നത്.
കേസുകളുടെ കൈമാറ്റം വേഗത്തിൽ സുഗമമാക്കുന്നതിനും, പ്രത്യേകിച്ച് തിരക്കേറിയ സ്ഥലങ്ങളിൽ കഴിയുന്നത്ര വേഗത്തിൽ ആതുര ശുശ്രൂഷ എത്തിക്കാനുമാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
നൂതന മെഡിക്കൽ ഉപകരണങ്ങൾ, ചെറിയ ഓക്സിജൻ സിലിണ്ടറുകൾ, സെർവിക്കൽ സ്പ്ലിൻറുകൾ, കൈകാലുകൾ ശരിയാക്കാനുള്ള സ്പ്ലിൻറുകൾ എന്നിവയും ആസ്തമ, ഹൃദയാഘാതം, പ്രമേഹം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ മറ്റ് മെഡിക്കൽ സാമഗ്രികളും മോാട്ടോർ സൈക്കിളുകളിൽ ഒരുക്കിയിട്ടുണ്ട്. റെഡ്ക്രസൻറിന്റെ അടിയന്തര സേവനങ്ങളിൽ മോട്ടോർ സൈക്കിളുകൾ ഉൾപ്പെടുത്തിയത് മേഖലയിലെ രോഗികൾക്ക് വലിയ ആശ്വാസമാണ്.