Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ ലോ​ക​ത്തെ...

സൗ​ദി​യി​ൽ ലോ​ക​ത്തെ ദൈ​ര്‍ഘ്യ​മേ​റി​യ മോ​ട്ടോ​ര്‍ റാ​ലി

text_fields
bookmark_border
സൗ​ദി​യി​ൽ ലോ​ക​ത്തെ ദൈ​ര്‍ഘ്യ​മേ​റി​യ മോ​ട്ടോ​ര്‍ റാ​ലി
cancel

ജി​ദ്ദ: ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ സാ​ഹ​സി​ക കാ​റോ​ട്ട​ത്തി​​െൻറ പു​തി​യ ച​രി​ത്രം ര​ചി​ക്കാ​ൻ സൗ​ദി അ​റേ​ബ് യ. ജി​ദ്ദ​യി​ല്‍നി​ന്ന്​ റി​യാ​ദ് വ​ഴി ഖി​ദ്ദി​യ്യ​യി​ലേ​ക്ക് മ​രു​ഭൂ​മി​യി​ലൂ​ടെ 9000 കി​ലോ​മീ​റ്റ​ര്‍ ദൂ​ര ​ത്തി​ല്‍ കാ​റോ​ട്ട മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചാ​ണ്​ സൗ​ദി ച​രി​ത്ര​ത്തി​ലി​ടം നേ​ടാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ലോ ​ക​ത്തെ ഏ​റ്റ​വും ദൈ​ര്‍ഘ്യ​മേ​റി​യ കാ​റോ​ട്ട മ​ത്സ​ര​മാ​യ ദാ​ക്ക​ര്‍ റാ​ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രം. മ​രു​ഭൂ​മി​യി​ലൂ​ടെ പ്ര​ത്യേ​ക ട്രാ​ക്കൊ​രു​ക്കി​യു​ള്ള മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി പ​രി​ശീ​ല​നം തു​ട​ങ്ങി.

ജി​ദ്ദ​ക്കും റി​യാ​ദി​നു​മി​ട​യി​ൽ 9000 കി​ലോ​മീ​റ്റ​ർ ദൈ​ര്‍ഘ്യ​ത്തി​ലാ​ണ്​ മ​രു​ഭൂ ട്രാ​ക്ക്. പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് ആ​ദ്യ​മാ​യെ​ത്തു​ന്ന ദാ​ക്ക​ര്‍ മോ​ട്ടോ​ര്‍ റാ​ലി​യു​ടെ ട്രാ​ക്ക്​ 250 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ലു​ള്ള മ​ണ​ല്‍ കു​ന്നു​ക​ളും മ​ല​ക​ളും ക​ല്‍വ​ഴി​ക​ളും നി​റ​ഞ്ഞ​താ​ണ്. ജി​ദ്ദ​യി​ല്‍നി​ന്ന്​ ജ​നു​വ​രി അ​ഞ്ചി​ന് തു​ട​ങ്ങു​ന്ന മ​ത്സ​രം 12 ദി​വ​സം​കൊ​ണ്ട് റി​യാ​ദി​ലെ​ത്തു​മെ​ന്നാ​ണ്​ ക​ണ​ക്ക്. 12 ഘ​ട്ട​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ലു​ള്ള​ത്. ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ലെ മു​ന്‍ മ​ത്സ​ര​ങ്ങ​ള്‍‌ ഗം​ഭീ​ര​മാ​യി​രു​ന്നു​വെ​ന്നും അ​വി​ടെ​നി​ന്ന് സൗ​ദി​യി​ലേ​ക്കെ​ത്തു​ക​യാ​ണെ​ന്നും മു​ന്‍ താ​രം കാ​ര്‍ലോ​സ് സൈ​നാ​സ് പ​റ​ഞ്ഞു.

അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ് സൗ​ദി​യി​ലെ ട്രാ​ക്ക് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1977ല്‍ ​ആ​രം​ഭി​ച്ച ദാ​ക്ക​ര്‍ മോ​ട്ടോ​ര്‍ റാ​ലി ന​ട​ന്ന​ത് പാ​രി​സി​ല്‍‌​നി​ന്ന്​ സ​ഹാ​റ മ​രു​ഭൂ​മി വ​ഴി സെ​ന​ഗ​ലി​ലേ​ക്കാ​യി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ല്‍ മ​ത്സ​രം ആ​ദ്യ​മാ​യെ​ത്തു​ന്ന​ത് സൗ​ദി​യി​ലേ​ക്കാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് സൗ​ദി അ​റേ​ബ്യ പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ക്കു​ന്ന​ത്. ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കു​ന്ന മ​രു​ഭൂ-​മ​ല​യോ​ര ട്രാ​ക്കി​ലൂ​ടെ​യാ​ണ് ഇ​ത്ത​വ​ണ മ​ത്സ​രം ന​ട​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmotor rally
News Summary - motor rally-saudi-gulf news
Next Story