മോട്ടോ ഫോം ഇന്ത്യ ഉല്പന്നങ്ങള് സൗദി വിപണിയില്‍
text_fieldsമോട്ടോ ഫോം ഇന്ത്യ കമ്പനിയുടെ ലോഗോ റിയാദിൽ പ്രകാശനം ചെയ്യുന്നു
റിയാദ്: ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോട്ടോ ഫോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉല്പന്നങ്ങള് സൗദി വിപണിയില്‍ പുറത്തിറക്കി. മൂന്നു ഘട്ടങ്ങളായി മാട്രസ്സ്, സ്ക്രബേഴ്സ്, കാര്‍ സീറ്റ് ഉല്പന്നങ്ങള് എന്നിവയാണ് ഗൾഫിൽ എത്തിക്കുന്നത്.
ആദ്യഘട്ടമായി വിപണിയില്‍ പുറത്തിറക്കിയ സ്ക്രബേഴ്സ് ഉല്പന്നങ്ങളുടെ സൗദിതല പുറത്തിറക്കൽ ചടങ്ങും കമ്പനിയുടെ ലോഗോ പ്രകാശനവും ഇഫ്താര്‍ സംഗമവും റിയാദിൽ നടന്നു.
മലസിലെ പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ നിരവധിയാളുകൾ പെങ്കടുത്തു. റിയാദിലെ വിതരണക്കാരായ റാഷിദ് ഹാമിദ് ഇബിന് റാഷിദ് അല്‍ അനസി ഈസ്റ്റ് കമ്പനിയുടെ എം.ഡി റാഷിദ് അല്‍അനസി, മോട്ടോ ഫോം ഇന്ത്യ കമ്പനി എം.ഡി മാത്യു ജോസഫ്, ഡയറക്ടര്‍ സ്റ്റീഫന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.
മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് നിയാസ് അബ്ദുല്‍ മജീദ്, ഡോ. ജയചന്ദ്രന്, പുഷ്പരാജ്, സത്താര്‍ കായംകുളം, റിയാദിലെ നിരവധി ബിസിനസ് ഗ്രൂപ്പുകളുടെ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിപാടികള്‍ക്ക് സജിന്‍ നിഷാന്‍, ജയന് കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്കി.

