‘മോട്ടിവ 2026’; കെ.എം.സി.സി ഓൾഡ് സനാഇയ ഏരിയ ത്രൈമാസ കാമ്പയിന് സമാപനം
text_fieldsറിയാദ്: കെ.എം.സി.സി റിയാദ് ഓൾഡ് സനാഇയ ഏരിയാകമ്മിറ്റി കഴിഞ്ഞ ജനുവരിയിൽ തുടക്കം കുറിച്ച ‘മോട്ടിവ 2026’ ത്രൈമാസ കാമ്പയിന് പരിസമാപ്തി. എക്സിറ്റ് 18ലെ സഊദിയ ഇസ്തിറാഹയിൽ നടന്ന സമാപന സംഗമം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ഷാഹിദ് അറക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മൂന്ന് മാസം നീണ്ടുനിന്ന കാമ്പയിെൻറ ഭാഗമായി പ്രവാസികൾക്കായി നോർക്ക ഹെൽപ് ഡെസ്ക് രൂപവത്കരിച്ച് നോർക്ക ഐ.ഡി, ക്ഷേമനിധി, ഇൻഷുറൻസ് എന്നിവയില്ലാത്തവരുടെ വിവരങ്ങൾ ശേഖരിക്കുകയും രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തു. കൂടാതെ, പ്രവർത്തകർക്കായി സംഘടിപ്പിച്ച ‘പേഴ്സണൽ ഡെവലപ്മെൻറ് സ്കിൽ’ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.
പരിശീലനത്തിന് നേതൃത്വം നൽകിയ മോഡേൺ സ്കൂൾ അധ്യാപകനും സിജി ട്രെയിനറുമായ ജാബിർ തയ്യിലിനെ ഏരിയാകമ്മിറ്റി അനുമോദിച്ചു. അസീസ് ഫൈസിയുടെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിൽ ‘പ്രവർത്തക മികവിന് ധാർമിക രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഫർഹാൻ കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി.
സൗദി കെ.എം.സി.സി വൈസ് പ്രസിഡൻറ് ഉസ്മാനാലി പാലത്തിങ്ങൽ, റിയാദ് ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, ജാബിർ തയ്യിൽ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ ഗാനാലാപനവും പരിപാടിക്ക് മാറ്റുകൂട്ടി. സമാപനത്തോടനുബന്ധിച്ച് നടന്ന കായിക മത്സരങ്ങൾ ആവേശകരമായിരുന്നു. ഷൂട്ടൗട്ട് മത്സരത്തിൽ റഷീദ് അരീക്കോടും വടംവലി മത്സരത്തിൽ ഉവൈദ ഭാഗത്തുനിന്നുള്ള സുബൈർ കൊല്ലം, അൽത്താഫ്, ശറഫ്, ശമീ, ശുഹൈബ് എന്നിവരടങ്ങിയ ടീമും ചാമ്പ്യന്മാരായി.
ഏരിയ ജനറൽ സെക്രട്ടറി നൗഫൽ ചാപ്പപ്പടി സ്വാഗതവും ട്രഷറർ ഹനീഫ കൊടുവള്ളി നന്ദിയും പറഞ്ഞു. സ്പോർട്സ് മത്സരങ്ങൾ ഓർഗനൈസിങ് സെക്രട്ടറി പി.കെ. ശഫീഖ് ഏകോപനം നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം സെക്രട്ടറി അഷ്റഫ് പൂക്കോട്ടൂർ നിർവഹിച്ചു. സെക്രട്ടറിമാരായ ആബിദ് കൂമണ്ണ, ശഫീഖ് അലി മഞ്ചേരി എന്നിവർ ട്രെയിനിങ് ക്ലാസുകളുടെയും നോർക്ക ഡെസ്കിന്റെയും ഏകോപനം നിർവഹിച്ചു. സഹീർ വയനാട്, റഷീദ് അരീക്കോട്, നൗഷാദ് തോട്ടുങ്ങൽ, റഫീഖ് പന്തല്ലൂർ, റഫീഖ് തലശേരി, റഹൂഫ് കൊണ്ടോട്ടി, ബഷീർ ചെറുവത്താണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

