Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ​യി​ൽ...

ജി​ദ്ദ​യി​ൽ മാ​തൃ​ദി​നാ​ഘോ​ഷ​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ശ്ര​ദ്ധേ​യ​മാ​യി ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ്

text_fields
bookmark_border
ജി​ദ്ദ​യി​ൽ മാ​തൃ​ദി​നാ​ഘോ​ഷ​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ശ്ര​ദ്ധേ​യ​മാ​യി ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ്
cancel
camera_alt

ജി​ദ്ദ അ​ൽ റ​യാ​ൻ പോ​ളി​ക്ലി​നി​ക്കും മ​ല​ബാ​ർ അ​ടു​ക്ക​ള​യും സം​ഘ​ടി​പ്പി​ച്ച മാ​തൃ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ജി​ദ്ദ: ജി​ദ്ദ​യി​ലെ അ​ൽ റ​യാ​ൻ പോ​ളി​ക്ലി​നി​ക്കും മ​ല​ബാ​ർ അ​ടു​ക്ക​ള​യും സം​യു​ക്ത​മാ​യി മാ​തൃ​ദി​ന ആ​ഘോ​ഷ​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ‘ആ​രോ​ഗ്യ​മു​ള്ള സ്ത്രീ ​സ​ന്തോ​ഷ​മു​ള്ള കു​ടും​ബം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി അ​മ്മ​മാ​ർ​ക്കാ​യി ഒ​രു​ക്കി​യ സാ​യാ​ഹ്ന പ​രി​പാ​ടി പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഒ​രു ന​വ്യാ​നു​ഭ​വ​മാ​യി മാ​റി.

അ​ൽ റ​യാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഷ്താ​ഖ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ല​ബാ​ർ അ​ടു​ക്ക​ള​യു​ടെ മോ​ഡ​റേ​റ്റ​റും ജി​ദ്ദ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ പ്ര​ശ​സ്ത ഷെ​ഫ് കു​ബ്ര ല​ത്തീ​ഫ് ച​ട​ങ്ങി​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഡോ. ​വി​നി​ത പി​ള്ള ന​യി​ച്ച പ്ര​ത്യേ​ക ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ഏ​റെ പ​ഠ​നാ​ർ​ഹ​മാ​യി​രു​ന്നു. അ​മ്മ​മാ​രു​ടെ ആ​രോ​ഗ്യം എ​ത്ര​ത്തോ​ളം പ്ര​ധാ​ന​മാ​ണെ​ന്ന് ല​ളി​ത​മാ​യ വാ​ക്കു​ക​ളി​ലൂ​ടെ സ​ദ​സി​ന് പ​ക​ർ​ന്നു​ന​ൽ​കി​യ അ​വ​ർ, ഒ​രു ന​ല്ല അ​ധ്യാ​പി​ക​യെ​പ്പോ​ലെ​യും സ്നേ​ഹ​നി​ധി​യാ​യ സു​ഹൃ​ത്തി​നെ​പ്പോ​ലെ​യും പ​ങ്കെ​ടു​ത്ത​വ​രു​ടെ രോ​ഗ​വി​വ​ര​ങ്ങ​ളും സം​ശ​യ​ങ്ങ​ളും കേ​ട്ട​റി​ഞ്ഞ് ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി.

അ​ൽ റ​യാ​ൻ പോ​ളി​ക്ലി​നി​ക്ക്​ എ​ച്ച്.​ആ​ർ വി​ഭാ​ഗ​ത്തി​ലെ വി​ത്തു രാ​ജ്, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ൻ ആ​ർ​ദ്ര സൂ​ര​ജ്, സ്​​റ്റാ​ഫ് ന​ഴ്‌​സ് മും​താ​സ് ബീ​ഗം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചു. മ​ല​ബാ​ർ അ​ടു​ക്ക​ള എ​ക്സി​ക്യൂ​ട്ടീ​വു​ക​ളാ​യ ഷം​സീ​റ, സാ​ഹി​റ, സ​ബ്രീ​ന, ഹ​സീ​ന, സു​രു​മി, സു​നീ​റ എ​ന്നി​വ​ർ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free medical campJeddahSaudi ArabiaMother's Day Celebration
News Summary - Mother's Day celebration, free medical camp, health awareness class in Jeddah
Next Story