ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ കൂടുതൽ മദീനയിൽ
text_fieldsമദീന നഗരം
മദീന: സൗദിയിൽ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ ഏറ്റവും കൂടുതലുള്ള നഗരങ്ങളിൽ മദീന ഒന്നാമതെത്തിയതായി റിപ്പോർട്ട്. നഗരത്തിലെ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ ഒക്യുപൻസി നിരക്കിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. 2025 ന്റെ ആദ്യ പകുതിയിൽ മദീന 74.7 ശതമാനത്തിലെത്തിയതായാണ് ടൂറിസം മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
മദീന സൗദിയിലുടനീളമുള്ള എല്ലാ നഗരങ്ങളെയും മറികടന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. നഗരത്തിലെ ലൈസൻസുള്ള ഹോസ്പിറ്റാലിറ്റി മേഖല ഗണ്യമായ വളർച്ചയാണ് കൈവരിച്ചത്. ആകെ ലൈസൻസുള്ള സൗകര്യങ്ങൾ 538 ആയി. ഇതിൽ 69 പുതിയ ലൈസൻസുകളും, പുതുതായി ചേർത്ത 6,628 മുറികളും ഉൾപ്പെടെ ആകെ 64,569 ഹോട്ടൽ മുറികളാണ് ഈ മേഖലയിൽ ഉള്ളതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
പ്രവാചക നഗരിയായി അറിയപ്പെടുന്ന മദീനയിലെ മസ്ജിദുന്നബവി സന്ദർശനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ വർധിച്ച സാന്നിധ്യമാണ് മദീനയിലെ ഹോസ്പിറ്റാലിറ്റി മേഖല കുതിക്കുന്നതിന് വഴിവെക്കുന്നത്. മതപരമായ സന്ദർശനത്തിനുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ മദീനയുടെ സ്ഥാനം ഈ വളർച്ച അടിവരയിടുന്നു. കൂടാതെ സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ താമസ സൗകര്യങ്ങളും സേവന നിലവാരവും വർദ്ധിപ്പിക്കുന്ന വലിയ തോതിലുള്ള വികസന പദ്ധതികളുടെ സ്വാധീനവും പ്രതിഫലിപ്പിക്കുന്നു. ഹോസ്പിറ്റാലിറ്റി മേഖലയിലെ ദ്രുതഗതിയിലുള്ള വളർച്ച രാജ്യത്തിന്റെ ടൂറിസം ഇൻഫ്രാസ്ട്രക്ചറിലെ വ്യക്തമായ വികസനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ദേശീയ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും സൗദി യുവതീ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷിടിക്കാനും ഈ മേഖലയിലൂടെ സഹായകമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

