വിദ്യാർഥി മികവിന് പാഠ്യ പദ്ധതിയിൽ കൂടുതൽ വിഷയങ്ങൾ
text_fieldsസൗദിയിലെ ക്ലാസ്മുറികളിൽ ഒന്ന് (ഫയൽ ചിത്രം)
ദമ്മാം: ലോക മത്സര വേദികളിൽ സൗദി വിദ്യാർഥികളെ കൂടുതൽ കരുത്തുറ്റവരാക്കി മാറ്റുവാൻ ലക്ഷ്യമിട്ട് പാഠ്യ പദ്ധതികളിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തി സൗദി വിദ്യാഭ്യാസ മന്ത്രാലയം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻെറ വിഷൻ 2030 പ്രോഗ്രാമിൻെറ ഭാഗമാണ് വിദ്യാഭ്യാസ പരിഷ്കരണം. രണ്ട് ടേമുകളായി നടന്നിരുന്ന പരീക്ഷകൾക്ക് മാറ്റം വരുത്തി മൂന്ന് സെമസ്റ്ററുകളായി അക്കാദമിക വർഷത്തെ വിഭജിച്ചിട്ടുണ്ട്. ഓരോ സെമസ്റ്ററിേൻറയും കാലം 13 ആഴ്ച വീതമായിരിക്കും.
നേരത്തേ രണ്ടു മാസത്തിലധികം നീണ്ടു നിന്നിരുന്ന വാർഷികാവധിയെ വിഭജിച്ച് ഒാരോ സെമസ്റ്ററിൻെറ ഇടവേളകളിലും 12 ദിവസം വീതം അവധി നൽകും. വാരാന്ത്യ അവധികൾ കൂടാതെയാണിത്. സൗദി വിദ്യാഭ്യാസ മന്ത്രി 'ഡോ. അൽശൈഖ്' ആണ് വാർത്ത സമ്മേളനത്തിൽ ഇൗ കാര്യങ്ങൾ പ്രഖ്യാപിച്ചത്. ഈ മാറ്റം അധ്യാപകർക്കും വിദ്യാർഥികൾക്കും ഉപയോഗപ്രദമാകുമെന്നും നീണ്ട വേനൽക്കാല അവധി അധ്യാപകനും വിദ്യാർഥിക്കും മടുപ്പിക്കുന്നതായിരുന്നുെവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാഥമിക തലം മുതൽ ഇംഗ്ലീഷ് നൗപുണ്യം, ദേശീയ ബോധം, നന്മ നിറഞ്ഞ കുടുംബം, വിമർനാത്മക ബോധം, കൂടുതൽ ഡിജിറ്റൽ കഴിവുകൾ, സ്വയം പ്രതിരോധം ഒപ്പം യഥാർഥ മതബോധം എന്നിവയുൾപ്പെടുത്തിയാണ് പാഠ്യ പദ്ധതി പരിഷ്കരിക്കുന്നത്. ആഗസ്റ്റിൽ പുതിയ അധ്യയന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതോടെ പുതിയ പാഠ്യപദ്ധതി പ്രകാരം കുട്ടികളെ പരിശീലിപ്പിക്കാൻ അധ്യാപകരെ തയാറാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പാഠ്യ പദ്ധതികളെ സഹായിക്കുന്ന കൂടുതൽ സ്മാർട്ട് ഉപകരണങ്ങളും സ്കൂളുകളിൽ ലഭ്യമാക്കും. സൗദിയിൽനിന്ന് ബിരുദം കഴിഞ്ഞ് പുറത്തിറങ്ങുന്നവർ ലോക നിലവാരത്തിനൊപ്പം നിൽക്കണമെന്നും ഏത് പരീക്ഷകളെയും നേരിടാൻ പ്രാപ്തരാകണമെന്നും തങ്ങൾ ആഗ്രഹിക്കുന്നതായി സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിൻ മുഹമ്മദ് അൽ-ശൈഖ് പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ പ്രസ്തുത മാറ്റത്തെ വിദ്യാർഥികളും രക്ഷിതാക്കളും വളരെ ആഹ്ലാദത്തോടും പ്രതീക്ഷയോടുമാണ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തുടനീളമുള്ള സ്കൂളുകളും സർവകലാശാലകളും ഈ വർഷം ആഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ സെമസ്റ്റർ വിഹിതത്തോടെ മുഴുവൻ സമയ വ്യക്തിഗത ക്ലാസുകളിലേക്ക് മടങ്ങിവരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

