Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid saudi arabia
cancel

സൗദിയിൽ 500 കടന്ന് പുതിയ കോവിഡ് കേസുകൾ; ചികിത്സയിലുള്ളവരുടെ എണ്ണം 3437

text_fields
bookmark_border
പുതിയ രോഗികൾ: 524, രോഗമുക്തി: 142, മരണം: 1, ഗുരുതരാവസ്ഥയിലുള്ളവർ: 40

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 500 കടന്നു. തിങ്കളാഴ്ച 524 രോഗികളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 142 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,53,319ഉം രോഗമുക്തരുടെ എണ്ണം 5,41,010ഉം ആയി.

പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,872 ആയി. രാജ്യത്താകെ നിലവിൽ 3,437 പേർ ചികിത്സയിലുണ്ട്. ഇവരിൽ 40 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.77 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 164 പേർക്കാണ് ഇന്ന് റിയാദിൽ രോഗം ബാധിച്ചത്.

ജിദ്ദയിൽ 102ഉം മക്കയിൽ 102ഉം മദീനയിൽ 23ഉം ദമ്മാമിൽ 18ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 4,98,21,642 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,49,64,838 ആദ്യ ഡോസും 2,30,88,821 രണ്ടാം ഡോസും 17,67,983 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - More than 500 new Kovid cases in Saudi Arabia; The number of patients is 3437
Next Story