കോപ്പിറൈറ്റിനും ബ്രാൻഡിങ് ലോഗോക്കും അപേക്ഷകൾ 37,000 കവിഞ്ഞു
text_fieldsജിദ്ദ: സൗദിയിൽ കോപ്പിറൈറ്റിനും ബ്രാൻഡിങ് ലോഗോക്കുമായി അപേക്ഷകൾ 37,000 കവിഞ്ഞു. മറ്റു സ്ഥാപനങ്ങളുടെയും വസ്തുക്കളുടെയും ലോഗോ അനുമതിയില്ലാതെ ഉപയോഗിച്ച 40,000ത്തോളം സംഭവങ്ങളിൽ നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ട്രേഡ് മാർക്ക് അപേക്ഷകളിലെ വർധന. സോഫ്റ്റ്വെയറുകൾ, ലോഗോ, സംഗീതം, വിഡിയോ, ഓഡിയോ എന്നിങ്ങനെ വ്യക്തികൾ സ്വന്തമായി നിർമിച്ച് ബ്രാൻഡ് ചെയ്തവ കോപ്പിയടിക്കുന്നത് സൗദിയിൽ ഗുരുതര നിയമ ലംഘനമാണ്. സൗദി അതോറിറ്റി ഫോർ ഇൻറലക്ച്വൽ പ്രോപർട്ടിക്ക് കീഴിലാണ് ഇതിെൻറ പരിശോധന നടക്കുക. മറ്റു സ്ഥാപനങ്ങളുടെ ട്രേഡ്മാർക്കും ലോഗോയും പേരുമെല്ലാം അനധികൃതമായി ഉപയോഗിക്കുന്നത് തടയാൻ പരിശോധനയും നടക്കുന്നുണ്ട്. ഇതിനകം 40,000 ട്രേഡ്മാർക്ക് നിയമ ലംഘനങ്ങൾ പിടികൂടിയിട്ടുണ്ട്. കമ്പ്യൂട്ടർ മാർക്കറ്റുകളിലും സോഫ്റ്റ് വെയർ ലോഗോ നിർമാണ കേന്ദ്രങ്ങളിലും കടകളിലും പരിശോധന നടത്തുന്നുണ്ട്.
ഇതോടെയാണ് സ്വന്തം ട്രേഡ് മാർക്ക് രജിസ്ട്രേഷൻ നടത്താനുള്ള സ്ഥാപനങ്ങളുടെ അപേക്ഷയിലെ വർധന. ഈവർഷം 23,700 അപേക്ഷ സൗദിക്കകത്തുനിന്നും 13,200 അപേക്ഷ വിദേശത്തുനിന്നും ലഭിച്ചു. അനുമതിയില്ലാതെ ട്രേഡ്മാർക്കും ലോഗോയും ഉപയോഗിക്കുന്നതിന് 5,000 റിയാൽ മുതൽ ലക്ഷം റിയാൽ വരെയാണ് പിഴ. മോഷ്ടിക്കുന്ന ട്രേഡ് മാർക്കിെൻറ മൂല്യത്തിനനുസരിച്ചാകും പിഴ വരുക. കുറ്റം ഗുരുതരമാണെങ്കിൽ ഒരു മാസം മുതൽ മൂന്നു വർഷം തടവുശിക്ഷയും ലഭിക്കും. സ്ഥാപനങ്ങളുപയോഗിക്കുന്ന ലോഗോ മറ്റാരുടേതുമല്ലെന്ന് ഉറപ്പുവരുത്തണം. ഇതിനു ശേഷം രജിസ്ട്രേഷനും പൂർത്തിയാക്കണം. ഇല്ലെങ്കിൽ നടപടിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

