റബീഉൽ ആഖിർ മാസത്തിൽ 1.17 കോടിയിലധികം ഉംറ തീർഥാടകർ
text_fieldsമക്ക: റബീഉൽ ആഖിർ മാസത്തിൽ മൊത്തം ഉംറ തീർഥാടകരുടെ എണ്ണം 1.17 കോടി കവിഞ്ഞതായി ഹജ്ജ്, ഉംറ മന്ത്രാലയവും ഇരുഹറം കാര്യങ്ങളുടെ ജനറൽ അതോറിറ്റിയും വ്യക്തമാക്കി. തീർഥാടകർക്ക് നൽകുന്ന മികച്ച സേവനങ്ങളുടെയും സൗകര്യങ്ങളുടെയും ഫലമായി ഉംറ തീർഥാടന മേഖലയുടെ വർധിച്ചുവരുന്ന വേഗത പ്രതിഫലിപ്പിക്കുന്നതാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ഇത് ഡിജിറ്റൽ സൗകര്യങ്ങളുടെയും സംയോജിത ലോജിസ്റ്റിക്കൽ സേവനങ്ങളുടെയും സ്വാധീനം സ്ഥിരീകരിക്കുന്നു. ഹജ്ജ്, ഉംറ, സന്ദർശന സംവിധാനം വികസിപ്പിക്കുന്നതിനും വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സൗദിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് തീർഥാടകരുടെ എണ്ണത്തിൽ ഈ വർധനവ് ഉണ്ടായതെന്നും ഹജ്ജ്, ഉംറ മന്ത്രാലയവും ഇരുഹറം കാര്യങ്ങളുടെ അതോറിറ്റിയും പറഞ്ഞു.
അതേ സമയം, ഇരുഹറമുകളിലും തീർഥാടകരുടെ യാത്രയുടെ വിവിധ ഘട്ടങ്ങളിലും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന് മന്ത്രാലയവും അതോറിറ്റിയും സംയുക്ത സംരംഭങ്ങൾ നടപ്പിലാക്കുന്നത് തുടരുകയാണ്. തീർഥാടകർക്ക് സുഗമവും കൂടുതൽ ആശ്വാസകരവുമായ അനുഭവം ഉറപ്പാക്കുന്നതിന് ഡിജിറ്റൽ, പ്രവർത്തന സംവിധാനങ്ങൾ മന്ത്രാലയവും അതോറിറ്റിയും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

