ഹജ്ജ് റിപ്പോർട്ട് ചെയ്യാൻ 1,100ലേറെ മാധ്യമപ്രവർത്തകർ
text_fieldsജിദ്ദ: ഇത്തവണത്തെ ഹജ്ജ് കർമങ്ങൾ ലോകത്തിന് മുമ്പാകെ എത്തിക്കാൻ 1,100ലധികം മാധ്യമ പ്രവർത്തകർ. സൗദി വാർത്ത മന്ത്രാലയം ഒരുക്കിയ വെർച്വൽ മീഡിയ കേന്ദ്രത്തിന് കീഴിലാണ് ഇത്രയും മാധ്യമപ്രവർത്തകർ രംഗത്തുള്ളത്. ഹജ്ജ് വാർത്തകളും വിഡിയോകളും തത്സമയം എത്തിക്കാൻ വിപുലമായ സംവിധാനമാണ് ഇത്തവണയും മന്ത്രാലയം പുണ്യസ്ഥലങ്ങളിൽ ഒരുക്കിയിരിക്കുന്നത്. മക്കയിലെ മീഡിയ ഓപറേഷൻസ് റൂം ഇൻഫർമേഷൻ മന്ത്രി സൽമാൻ ബിൻ യൂസഫ് അൽദോസരി കഴിഞ്ഞ ദിവസം സന്ദർശിച്ച് സൗകര്യങ്ങൾ കാണുകയുണ്ടായി. വാർത്തകളും ഡേറ്റയും ഡിജിറ്റൽ മെറ്റീരിയലുകളും തയാറാക്കി നൽകുന്നതിന് നൂതനമായ സംവിധാനങ്ങളും സജ്ജീകരണങ്ങളുമാണ് വെർച്വൽ മീഡിയ കേന്ദ്രത്തിലുള്ളത്.

