'ഹജ്ജ് മിഷനു കീഴിൽ വരുന്നവർക്ക് കൂടുതൽ സൗകര്യം ഒരുക്കണം'
text_fieldsഹജ്ജ് കേന്ദ്ര കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടിയെ സന്ദർശിച്ച ആർ.എസ്.സി വളൻറിയർമാർ
മക്ക: ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ വരുന്ന തീർഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കണമെന്ന് ഹജ്ജ് കേന്ദ്ര കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടിയെ സന്ദർശിച്ച രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) വളൻറിയർമാർ ആവശ്യപ്പെട്ടു.
ഇന്ത്യയിൽനിന്ന് വന്ന ഹാജിമാർക്ക് വിവിധ മേഖലയിൽ നല്ല സജ്ജീകരണങ്ങൾ ഒരുക്കി നൽകിയതിനെ പ്രശംസിച്ചു.
അത്യാവശ്യ ഘടകമായ ഭക്ഷണം, ലീഡ് ഗ്രൂപ്പിങ് എന്നിവ സജ്ജീകരിക്കുന്നത് ഹാജിമാർക്ക് കൂടുതൽ സഹായകമാവുമെന്ന് ശ്രദ്ധയിൽപ്പെടുത്തി. മെഡിക്കൽ ഓൺ കാൾ സർവിസ് ലഭ്യമാക്കണമെന്നും വളൻറിയർമാർ ആവശ്യപ്പെട്ടു. ആർ.എസ്.സി ഹജ്ജ് വളൻറിയർ കോർ അംഗം യാസർ അലി, ഷാഹിദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

