ജുബൈലിൽനിന്ന് കൂടുതൽ സ്ഥാനാർഥികൾ
text_fieldsആർ. രാധാകൃഷ്ണ പിള്ള, സുരേഷ് വി.വി, എജിൻ സാമുവൽ, ഔസേപ്പച്ചൻ കരിങ്ങേൻ, സാജിത ഇബ്രാഹിംകുട്ടി, സമീർ സൈതാലി, പ്രതീഷ്
ജുബൈൽ: ഡിസംബറിൽ നടക്കുന്ന കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജുബൈലിൽ വർഷങ്ങളോളം പ്രവാസം നയിച്ചിരുന്ന നിരവധി പേർ. പ്രവാസി സമൂഹത്തിനായുള്ള സേവന പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്നവരാണ് ഇത്തവണ തദ്ദേശ ഭരണരംഗത്ത് ജനങ്ങളുമായി നേരിട്ട് ഇടപെട്ട് പ്രവർത്തിക്കാനള്ള അവസരത്തിനായി മത്സരത്തിനിറങ്ങിയിരിക്കുന്നത്.
ഒ.ഐ.സി.സി, കെ.എം.സി.സി., നവോദയ സാംസ്കാരിക വേദി, പ്രവാസി വെൽഫെയർ തുടങ്ങിയ വിവിധ പ്രവാസി സംഘടനകളിൽ പ്രവർത്തിച്ചിരുന്ന പലരും നാട്ടിലെ പൊതുപ്രവർത്തനരംഗത്തും സജീവമാണ്. ജുബൈൽ നവോദയ സാംസ്കാരിക വേദിയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന ആർ. രാധാകൃഷ്ണ പിള്ള ഏഴംകുളം ഗ്രാമപഞ്ചായത്ത് കുതിരമുക്ക് വാർഡ് 17ൽനിന്നും എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു.
മറ്റൊരു ജുബൈൽ പ്രവാസിയായിരുന്ന വി.വി. സുരേഷ് മുളക്കുഴ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാണ്. കൊല്ലം കോർപറേഷനിലെ മീനത്ത്ചേരി ഡിവിഷനിലെ എജിൻ സാമുവൽ, മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ ഔസേപ്പച്ചൻ കരിങ്ങേൻ, ആലങ്ങാട് പഞ്ചായത്ത് വാർഡ് 16ലെ ജിത ഇബ്രാഹിംകുട്ടി എന്നീ എൽ.ഡി.എഫ് സ്ഥാനാർഥികളും ജുബൈലിലെ പ്രവാസികളായിരുന്നു.
ഒ.ഐ.സി.സി ജുബൈൽ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ആയിരുന്ന സമീർ സൈതാലിയും മത്സരിക്കുന്നുണ്ട്. കീഴ്മാട് പഞ്ചായത്തിലെ 11ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി. ജുബൈലിൽ ഉണ്ടായിരുന്ന പ്രതീഷ് തഴവ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

