സൗദി അറേബ്യയുടെ സഹായവുമായി കൂടുതൽ വാഹനങ്ങൾ ഗസ്സയിലെത്തി
text_fieldsസൗദി അറേബ്യയുടെ സഹായവുമായി വാഹനങ്ങൾ ഗസ്സയിലെത്തിയപ്പോൾ
റിയാദ്/ഗസ്സ: ഫലസ്തീൻ ജനതയെ സഹായിക്കാനായി സൗദി അറേബ്യ നൽകുന്ന ആശ്വാസ പദ്ധതിയുടെ ഭാഗമായി കൂടുതൽ സഹായ സാമഗ്രികൾ ഗസ്സയിലെത്തി. സൗദിയിലെ രാജാവിെൻറ പേരിലുള്ള ‘കിങ് സൽമാൻ റിലീഫ് സെൻറർ’ വഴി അയച്ച വലിയൊരു കൂട്ടം വാഹനങ്ങളിലാണ് ഭക്ഷ്യക്കിറ്റുകൾ ഗസ്സയിൽ എത്തിച്ചത്.
ഗസ്സയിലുള്ള ‘സൗദി സെൻറർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ്’ എന്ന സംഘടനയാണ് ഈ സഹായങ്ങൾ ഏറ്റുവാങ്ങിയത്. വാഹനങ്ങൾ എത്തിയ ഉടൻ തന്നെ ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളിലേക്ക് ഈ ഭക്ഷണ സാധനങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സന്നദ്ധ പ്രവർത്തകർ തുടങ്ങിയിട്ടുണ്ട്.
ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളിലേക്ക് സഹായം വേഗത്തിലും കൃത്യമായും എത്തുന്നുണ്ടെന്ന് ഇവർ ഉറപ്പുവരുത്തുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ സൗദി അറേബ്യ എപ്പോഴും മുന്നിലുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ വീണ്ടും ഈ സഹായങ്ങൾ എത്തിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

