Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ...

ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ സ​മൂ​ഹ ഭ​ദ്ര​ത​ക്ക് -ആ​ർ.​ഐ.​സി.​സി

text_fields
bookmark_border
ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ സ​മൂ​ഹ ഭ​ദ്ര​ത​ക്ക് -ആ​ർ.​ഐ.​സി.​സി
cancel
camera_alt

റി​യാ​ദ്​ ഇ​സ്​​ലാ​ഹി സെ​ന്‍റേ​ഴ്​​സ്​ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി വാ​ർ​ഷി​ക കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ​നി​ന്ന്​

റി​യാ​ദ്​: പു​രോ​ഗ​മ​ന​ത്തി​ന്‍റെ​യും സ്വ​ത​ന്ത്ര​ചി​ന്ത​യു​ടെ​യും പേ​രി​ൽ ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സാ​മൂ​ഹി​ക ഭ​ദ്ര​ത​യെ ത​ക​ർ​ക്കു​മെ​ന്ന് റി​യാ​ദ്​ ഇ​സ്​​ലാ​ഹി സെ​ന്‍റേ​ഴ്​​സ്​ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (ആ​ർ.​ഐ.​സി.​സി) വാ​ർ​ഷി​ക കൗ​ൺ​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്വ​ത​ന്ത്ര ലൈം​ഗി​ക​ത​യും അ​ധാ​ർ​മി​ക പ്ര​വ​ണ​ത​ക​ളും ലാ​ക്കാ​ക്കി ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ കൈ​വെ​ടി​യു​ക​വ​ഴി വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​ണ് ചി​ല​ർ. അ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് വൈ​ഫ് സ്വാ​പ്പി​ങ് അ​ട​ക്ക​മു​ള്ള നീ​ച​വൃ​ത്തി​ക​ൾ കേ​ര​ള​ത്തി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ബോ​ധ​വ​ത്​​ക​ര​ണ​വും നി​യ​മ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്.

സ​മൂ​ഹ​ത്തി​ന്‍റെ സ​മാ​ധാ​ന​വും നി​ർ​ഭ​യ​ത്വ​വും സു​ര​ക്ഷി​ത ബോ​ധ​വും കെ​ട്ടു​റ​പ്പും ന​ശി​പ്പി​ക്കാ​ൻ മാ​ത്ര​മാ​ണ് അ​തി​രു​ക​ളി​ല്ലാ​ത്ത സ്വ​ത​ന്ത്ര ലോ​ക​ചി​ന്ത​ക​ൾ കാ​ര​ണ​മാ​വു​ക. ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ച്ചു​ള്ള ജീ​വി​ത​ത്തി​ന് മാ​ത്ര​മേ ഇ​ഹ​പ​ര വി​ജ​യം സാ​ധ്യ​മാ​വു​ക​യു​ള്ളൂ​വെ​ന്നും കൗ​ൺ​സി​ൽ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു. കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നു​ള്ള ത​ൽ​പ​ര​ക​ക്ഷി​ക​ളു​ടെ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. മ​യ​ക്കു​മ​രു​ന്നും വ​ർ​ഗീ​യ ചി​ന്ത​ക​ളും സ്വ​ത​ന്ത്ര​ലൈം​ഗി​ക​ത​യും ഭാ​വി​ത​ല​മു​റ​യു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളെ മ​ലീ​മ​സ​മാ​ക്കു​ന്ന​തി​നെ​തി​രെ പൊ​തു​സ​മൂ​ഹം ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സു​ലൈ ശ​ലാ​ൽ ഇ​സ്​​തി​റാ​ഹ​യി​ൽ ന​ട​ന്ന കൗ​ൺ​സി​ൽ പ​ഠ​ന​സെ​ഷ​നി​ൽ ഉ​സാ​മ ബി​ൻ ഫൈ​സ​ൽ, മു​ഹ​മ്മ​ദ് ഇ​ക്‌​ബാ​ൽ കൊ​ല്ലം, അ​ഡ്വ. ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, ന​ബീ​ൽ പ​യ്യോ​ളി, ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഷാ​ജ​ഹാ​ൻ പ​ട​ന്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്‌​ദു​റ​ഹ്‌​മാ​ൻ വ​യ​നാ​ട് സ്വാ​ഗ​ത​വും സാ​ജി​ർ ത​ല​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

സം​ഘ​ട​ന സെ​ഷ​നി​ൽ ആ​ർ.​ഐ.​സി.​സി ക​ൺ​വീ​ന​ർ എ​ൻ​ജി. ഉ​മ​ർ ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ വി​ങ്ങു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ജാ​ഫ​ർ പൊ​ന്നാ​നി (ക്യു.​എ​ച്ച്.​എ​ൽ.​സി), യാ​സ​ർ അ​റ​ഫാ​ത്ത് (ദ​അ​വ), യൂ​സ​ഫ് ശ​രീ​ഫ് (നി​ച്ച് ഓ​ഫ് ട്രൂ​ത്ത്), അ​ബ്​​ദു​റ​ഊ​ഫ് സ്വ​ലാ​ഹി (ക്രി​യേ​റ്റി​വ് ഫോ​റം), മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ (പു​ണ്യം), മൊ​യ്‌​തു അ​രൂ​ർ (എ​ജു​ക്കേ​ഷ​ൻ), ഷാ​നി​ദ് കോ​ഴി​ക്കോ​ട് (ഐ.​ടി ആ​ൻ​ഡ്​ ഫോ​ക്ക​സ്), ഷ​നൂ​ജ് അ​രീ​ക്കോ​ട് (ഫി​നാ​ൻ​സ്), ശി​ഹാ​ബ് അ​ലി (ഓ​ർ​ഗ​നൈ​സേ​ഷ​ൻ) എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഏ​രി​യ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ബ​ഷീ​ർ കു​പ്പോ​ട​ൻ (ബ​ത്ഹ), ഉ​മ​ർ ഫാ​റൂ​ഖ് (ശി​ഫ), അ​സീ​ർ കോ​ഴി​ക്കോ​ട് (ഉ​ല​യ), ഉ​ബൈ​ദ് ത​ച്ച​മ്പാ​റ (സു​ലൈ), മു​സ്‌​ത​ഫ തി​രൂ​ർ (മ​ല​സ്), അ​ർ​ഷ​ദ് സേ​ട്ട് (ഓ​ൾ​ഡ് സ​നാ​ഇ​യ), അ​മീ​ൻ പൊ​ന്നാ​നി (ന​സീം), നൗ​ഷാ​ദ് ക​ണ്ണൂ​ർ (റൗ​ദ) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റി​യാ​സ് ചൂ​രി​യോ​ട് സ്വാ​ഗ​ത​വും അ​ജ്‌​മ​ൽ ക​ള്ളി​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സു​ൽ​ത്താ​ന കാ​ൾ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ മ​ല​യാ​ള വി​ഭാ​ഗം പ്ര​ബോ​ധ​ക​ൻ ഉ​മ​ർ ഫാ​റൂ​ഖ് മ​ദ​നി ജു​മു​അ ന​മ​സ്‌​കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ താ​ദി​ഖ്​ കാ​ൾ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ മ​ല​യാ​ള വി​ഭാ​ഗം പ്ര​ബോ​ധ​ക​ൻ അ​ബ്ദു​ശ​ഹീ​ദ്‌ ഫാ​റൂ​ഖി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ആ​ർ.​ഐ.​സി.​സി ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് രാ​മ​നാ​ട്ടു​ക​ര, ആ​രി​ഫ് മു​ഹ​മ്മ​ദ് സ്വ​ലാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബ്​​ദു​റ​ഹീം ത​ല​പ്പ​ന, ന​സീ​ഹ് അ​ബ്‌​ദു​റ​ഹ്‌​മാ​ൻ, അ​ഷ്‌​റ​ഫ് പൂ​ക്കോ​ട്ടൂ​ർ, നൗ​ഷാ​ദ് അ​രീ​ക്കോ​ട്, അ​ബ്​​ദു​സ്സ​ലാം കു​ള​പ്പു​റം, സ​ക​രി​യ കൊ​ല്ലം, സൈ​നു​ദ്ദീ​ൻ പൊ​ന്നാ​നി, മ​ഹ്‌​റൂ​ഫ് തൃ​ശൂ​ർ, യൂ​സു​ഫ് കൊ​ല്ലം, നൂ​റു​ദ്ദീ​ൻ ത​ളി​പ്പ​റ​മ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കി​ഡ്‌​സ് ആ​ൻ​ഡ് ടീ​ൻ​സ് മീ​റ്റി​ൽ അ​ബ്​​ദു​റൗ​ഫ് സ്വ​ലാ​ഹി, ഫാ​റൂ​ഖ് സ്വ​ലാ​ഹി എ​ട​ത്ത​നാ​ട്ടു​കാ​ര, ആ​രി​ഫ് അ​ൻ​വ​രി, ഷാ​ജ​ഹാ​ൻ പ​ട​ന്ന, മൊ​യ്‌​തു അ​രൂ​ർ, ഇ​മാ​ദു​ദ്ദീ​ൻ, ശ​ഹ​ജാ​സ് പ​യ്യോ​ളി, അ​നീ​സ് എ​ട​വ​ണ്ണ, മു​ഫീ​ദ് മാ​ട്ടൂ​ൽ, ഇ​ൻ​തി​സാ​ർ ത​ല​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ക​ള​റി​ങ്‌ മ​ത്സ​ര​ത്തി​ൽ നൂ​ഹ്, റ​സാ​ൻ, ഫാ​ത്തി​ൻ ആ​യി​ഷ, മു​ഹ​മ്മ​ദ് ഫാ​ദി​ൽ, മാ​സ്, ആ​ബി​ദ് സൈ​ൻ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

വ​നി​ത സം​ഗ​മ​ത്തി​ൽ മു​നീ​റ കൊ​ള​പ്പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ യു.​കെ. സ​ഹീ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഫീ​ദ, സ​ബീ​ഹ അ​രൂ​ർ, യു.​കെ. ഷ​ഹ​ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islahi center
News Summary - Moral Values ​​for Social Security - RIC
Next Story