Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightസൗദിയിൽ ബിനാമി ഇടപാട്​...

സൗദിയിൽ ബിനാമി ഇടപാട്​ നിരീക്ഷണം കർശനമാക്കും

text_fields
bookmark_border
സൗദിയിൽ ബിനാമി ഇടപാട്​ നിരീക്ഷണം കർശനമാക്കും
cancel

ജിദ്ദ: സൗദിയിൽ ബിനാമി ഇടപാട്​ നിരീക്ഷണം കർശനമാക്കാൻ തീരുമാനം. നിലവിൽ ​ബിനാമി ബിസിനസ്​ ഇടപാടുകൾ നടത്തുന്നവർക്ക്​​ പദവി ശരിയാക്കാൻ അനുവദിച്ച അവസരം ഉടൻ പ്രയോജനപ്പെടുത്തണമെന്നും അല്ലാത്തപക്ഷം കടുത്ത നടപടികളുണ്ടാകുമെന്നും​ സൗദി വാണിജ്യ മന്ത്രാലയത്തിന്​ കീഴിലെ ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം അധികൃതർ വ്യക്തമാക്കി.

ബിനാമി ഇടപാടുകാർക്ക്​ പദവി ശരിയാക്കുന്നതിനുള്ള കാലാവധി 2022 ഫെബ്രുവരി 16ന്​ അവസാനിക്കും. പദവി ശരിയാക്കാനും ആനുകൂല്യങ്ങളിൽ നിന്ന്​ പ്രയോജനം നേടാനുമുള്ള വിലപ്പെട്ട അവസരമാണിത്​. കാലാവധി അവസാനിച്ചാൽ വ്യത്യസ്ത ഉപകരണങ്ങളും മാർഗങ്ങളും ഉപയോഗിച്ച്​ പരിശോധനയുണ്ടായിരിക്കും. ഡാറ്റ വിശകലനം ചെയ്യുന്നതിലും നിയമലംഘകരെ പിടികൂടുന്നതിലും കൃത്രിമ ബുദ്ധിയെ ആശ്രയിക്കുന്ന നൂതന രീതികൾ അവലംബിക്കുമെന്നും ബിനാമി വിരുദ്ധ പ്രോഗ്രാം അധികൃതർ പറഞ്ഞു.

അനുവദിച്ച കാലയളവിനുശേഷം കർശന നടപടികളുണ്ടാകും. ബിനാമി ഇടപാടിലേർപ്പെടുന്നവർക്ക്​​ അഞ്ച്​ വർഷം വരെ തടവോ അല്ലെങ്കിൽ അഞ്ച്​ ദശലക്ഷം റിയാൽ വരെ പിഴയോ അതുമല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയുണ്ടാകും. നിയമവിരുദ്ധമായ സ്വത്തുക്കളും ഫണ്ടുകളും ക​ണ്ടുകെട്ടുകയും ചെയ്യും. പദവി ശരിയാക്കാൻ ആഗ്രഹിക്കുന്നവർ അതിനുള്ള അപേക്ഷ വാണിജ്യ മന്ത്രാലയത്തിന്​ സമർപ്പിച്ചു അവസരം പ്രയോജനപ്പെടുത്തുകയും നേട്ടങ്ങൾ നേടുകയും ചെയ്യണം. സംവിധാനത്തിൽ നിർദേശിച്ചിട്ടുള്ള പിഴകളിൽ നിന്നും ഇളവ്​ നൽകുക, ആദായ നികുതി മുൻകൂർ അടക്കുന്നതിൽ നിന്ന്​ ഒഴിവാക്കുക, സാമ്പത്തിക ഇടപാടുകൾ നിയമാനുസൃതമാക്കുക എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലുൾപ്പെടും.

സാമ്പത്തിക, വാണിജ്യ ബിസിനസുകളുടെ സുസ്ഥിരതയും വിപുലീകരണവും വളർച്ചയും വർധിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ സ്ഥാപനങ്ങളുടെ പദവികൾ ശരിയാക്കുന്നതിനുമാണ്​ ബിനാമി വിരുദ്ധ നടപടികളിലൂടെ ലക്ഷ്യമിടുന്നത്​. സൗദിയും വിദേശി സംരംഭകനും തമ്മിലുള്ള വ്യാപാര പങ്കാളിത്തം, സ്വദേശിയല്ലാത്ത വ്യക്തിയുടെ പേരിൽ വ്യാപാരം രജിസ്​റ്റർ ചെയ്യൽ തുടങ്ങിയവ ശരിയാക്കാൻ ഇൗ അവസരത്തിൽ സാധിക്കും. വാണിജ്യ മന്ത്രാലയത്തി​െൻറ വെബ്‌സൈറ്റ്, രാജ്യത്തെ എല്ലാ മേഖലകളിലെയും വാണിജ്യ മന്ത്രാലയ ശാഖകളിലൂടെയും പദവി ശരിയാക്കൽ നടപടികൾക്ക്​ കഴിയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BenamiSaudi Arabia
News Summary - Monitoring of benami transactions in Saudi Arabia will be tightened
Next Story