റിയാദിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുകളിൽ ‘പണ മഴ’; 103 പേർക്കായി 55,555 റിയാലിെൻറ സമ്മാനങ്ങൾ
text_fieldsറിയാദ്: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് തങ്ങളുടെ ഉപഭോക്താക്കൾക്കായി പണം മഴയായി പെയ്യുന്ന വമ്പിച്ച സമ്മാനപദ്ധതി പ്രഖ്യാപിച്ചു. ‘മണിറൈൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ മെഗാ പ്രമോഷനിലൂടെ ആകെ 103 ഭാഗ്യശാലികൾക്കായി 55,555 സൗദി റിയാലാണ് സമ്മാനമായി നൽകുന്നത്.
വരും ആഴ്ചകളിൽ ഷോപ്പിങ് നടത്തുന്നവർക്ക് ആകർഷകമായ ഈ ക്യാഷ് പ്രൈസുകൾ സ്വന്തമാക്കാൻ അവസരമുണ്ടാകും. സൗദി അറേബ്യയിലെ റിയാദിലുള്ള വിവിധ ഗ്രാൻഡ് ഹൈപ്പർ ഔട്ട്‌ലെറ്റുകളിൽ ഷോപ്പിങ് നടത്തുന്നവർക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുക. നിലവിൽ ഔട്ട്‌ലെറ്റുകളിൽ നടന്നുവരുന്ന മറ്റ് ഡിസ്‌കൗണ്ട് ഓഫറുകൾക്ക് പുറമെയാണ് ഉപഭോക്താക്കൾക്ക് കൂടുതൽ സന്തോഷം നൽകിക്കൊണ്ട് മാനേജ്‌മെൻറ് ഈ പുതിയ ക്യാഷ് പ്രൈസ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 8.30-ന് ആയിരിക്കും ഭാഗ്യശാലികളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കൾക്ക് വലിയ തുകകൾ സമ്മാനമായി ലഭിക്കും. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനൊപ്പം, തങ്ങളുടെ ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം കൂടുതൽ ആവേശകരവും ലാഭകരവുമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാൻഡ് ഹൈപ്പർ കോർപ്പറേറ്റ് ടീം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

