Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപണം ഇരട്ടിപ്പിച്ച്...

പണം ഇരട്ടിപ്പിച്ച് നൽകാമെന്ന വാഗ്ദാനത്തിൽ വീണ മലയാളിക്ക് 10,000 റിയാൽ നഷ്​ടമായി

text_fields
bookmark_border
പണം ഇരട്ടിപ്പിച്ച് നൽകാമെന്ന വാഗ്ദാനത്തിൽ വീണ മലയാളിക്ക് 10,000 റിയാൽ നഷ്​ടമായി
cancel

ജുബൈൽ : പണം ഇരട്ടിപ്പിച്ച് നൽകാമെന്ന ബംഗ്ലാദേശ് സ്വദേശിയുടെ വാഗ്ദാനത്തിൽ വീണ മലയാളിക്ക് 10,000 റിയാൽ നഷ്​ടമായി. ജുബൈലിൽ ബഖാല നടത്തുന്ന മലയാളിക്കാണ് പുതിയ മോഡൽ തട്ടിപ്പിൽ പണം നഷ്​ടമായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ബഖാലയിൽ എത്തിയ ബംഗ്ലാദേശി സാധനങ്ങൾ എടുത്ത ശേഷം കൗണ്ടറിൽ നിന്ന മലയാളിക്ക് 100 സൗദി റിയാലിന് തുല്യമായ 10 ബഹ്‌റൈൻ ദിനാർ നൽകി. സംസാരമധ്യേ കൂടുതൽ അടുപ്പം കാണിക്കുകയും ത​​​െൻറ സ്പോൺസർ വശം ധാരാളം ബഹ്‌റൈൻ ദിനാർ ഉണ്ടെന്നും നിലവിലെ മൂല്യത്തി​​​െൻറ മൂന്നിലൊന്ന് വിലക്ക് അവ വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ചു. മലയാളിക്ക് താൽപര്യമുണ്ടെന്ന് കണ്ടതോടെ ബംഗ്ലാദേശി ദിനാർ വാങ്ങുന്നതി​​​െൻറ നേട്ടവും മറ്റും വിശദീകരിച്ചു.

തുടർന്ന് ഇപ്പോൾ 10,000 റിയാൽ കൊടുത്താൽ 3000 ദിനാർ നൽകാമെന്ന് ബംഗ്ലാദേശി പറഞ്ഞപ്പോൾ മലയാളി സമ്മതിച്ചു. പണവുമായി ചെല്ലേണ്ട സ്ഥലവും കൈമാറേണ്ട രീതികളുമൊക്കെ മലയാളിയെ പറഞ്ഞു മനസ്സിലാക്കിയ ശേഷം ബംഗ്ലാദേശ്​ സ്വദേശി സ്ഥലം വിട്ടു. പിറ്റേന്ന് പണവുമായി പറഞ്ഞ സ്ഥലത്ത് എത്തിയ മലയാളിയെ ബംഗ്ലാദേശി കൂട്ടിക്കൊണ്ടുപോയി. അൽപം ദൂരെയായി കാത്തുനിന്ന മറ്റൊരു ബംഗ്ലാദേശിക്ക് പണം കൈമാറുകയും അയാളുടെ കൈയിൽ നിന്ന്​ ഒരു പ്ലാസ്​റ്റിക് ബാഗ് വാങ്ങി മലയാളിക്ക് നൽകുകയും ചെയ്തു.

ഇവിടെ വെച്ച് തുറക്കരുതെന്നും വാഹനത്തിലോ കടയിലോ എത്തിയശേഷം എണ്ണി നോക്കിയാൽ മതിയെന്നും പറഞ്ഞു വിട്ടയച്ചു. കുറവുണ്ടെങ്കിൽ തന്നെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. കടയിലെത്തി പ്ലാസ്​റ്റിക് ബാഗ് തുറന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം മലയാളിക്ക് ബോധ്യമായത്. നോട്ടി​​​െൻറ ആകൃതിയിൽ പേപ്പർ മടക്കി പൊതിഞ്ഞ്​ പ്ലാസ്​റ്റിക് ബാഗിലാക്കി നൽകുകയായിരുന്നു. പിന്നീട് ബംഗ്ലാദേശി നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അത് നിലവിലില്ലെന്ന മറുപടിയാണ് ലഭിച്ചത്. ചതിയിൽ പെടാതിരിക്കാൻ വിവരം മറ്റ്​ ബഖാല നടത്തുന്ന സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്. കുറുക്കുവഴിയിൽകൂടി പണം നേടാനുള്ള ശ്രമം നഷ്​ടം വരുത്തിയപ്പോൾ നിയമ നടപടി പോലും അസാധ്യമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmoney increese saudi gulf news
News Summary - money increese saudi gulf news
Next Story