Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ നിന്ന്​...

സൗദിയിൽ നിന്ന്​ വിദേശികൾ സ്വന്തം നാടുകളിലേക്ക്​ അയക്കുന്ന പണത്തി​െൻറ തോതിൽ വർധന

text_fields
bookmark_border
സൗദിയിൽ നിന്ന്​ വിദേശികൾ സ്വന്തം നാടുകളിലേക്ക്​ അയക്കുന്ന പണത്തി​െൻറ തോതിൽ വർധന
cancel

ജിദ്ദ: സൗദിയിൽ നിന്ന്​ വിദേശികൾ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തി​െൻറ തോത് വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആറ് ശതമാനത്തി​െൻറ വർധനവാണ് രേഖപ്പെടുത്തിയത്. സൗദി പൗരന്മാർ വിദേശത്തേക്ക്​ അയക്കുന്ന പണത്തി​െൻറ തോതിലും പ്രകടമായ വർധനവ്​​ രേഖപ്പെടുത്തിയിട്ടുണ്ട്​​.

കഴിഞ്ഞ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള ആദ്യ ഒമ്പത് മാസങ്ങളിൽ 110.23 ശതകോടി റിയാലായിരുന്നു സൗദിയിലെ വിദേശികൾ സ്വന്തം നാടുകളിലേക്കയച്ചത്. എന്നാൽ ഈ വർഷം ഇത് ആറ് ശതമാനം വർധന രേഖപ്പെടുത്തി 116.32 ശതകോടി റിയാലായി ഉയർന്നു.

സൗദി സെൻട്രൽ ബാങ്ക് (സമ) പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജൂൺ മാസത്തിൽ മൂന്ന്​ ശതമാനത്തി​െൻറയും ജൂലൈ മാസത്തിൽ 18 ശതമാനത്തി​െൻറയും കുറവാണ് രേഖപ്പെടുത്തിയതെങ്കിലും, മറ്റു മാസങ്ങളിൽ വർധനവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ വർഷം ജനുവരി, മാർച്ച്, ഏപ്രിൽ, ആഗസ്​റ്റ്​ മാസങ്ങളിലാണ് പ്രകടമായ വർധന രേഖപ്പെടുത്തിയത്. അതേ സമയം സ്വദേശികൾ വിദേശങ്ങളിലേക്കയച്ച തുകയുടെ തോത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം ഉയർന്ന് 47 ശതകോടി റിയാലിലെത്തിയതായും 'സമ' റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - money flow from saudi to other countries increases
Next Story