‘മോജൗഹരാതി ബൈ മലബാര്‍’; അറബിക്ക് ജ്വല്ലറിക്കായി റീറ്റെയ്ൽ ചെയിനുമായി മലബാര്‍ ഗോള്‍ഡ്
text_fieldsമലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്‍ഡ്സിന്റെ ‘മോജൗഹരാതി ബൈ മലബാര്‍’ ഷോറൂം
അബൂദാബിയിലെ ഡൽമ മാളിൽ ചെയര്മാന് എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്‍ഡ്സ്, ‘മോജൗഹരാതി ബൈ മലബാര്‍’ എന്ന പേരില്‍ അറബിക്ക് ജ്വല്ലറിക്കായി എക്സ്ക്ലൂസിവ് റീട്ടെയില്‍ ബ്രാന്‍ഡ് പുറത്തിറക്കി. ജി.സി.സി രാജ്യങ്ങളിൽ ആറ് ഷോറൂമുകളാണ് ആരംഭിച്ചത്. ഡല്‍മ മാള്‍, അജ്മാന് സിറ്റി സെന്റര്‍ എന്നിവിടങ്ങളിലായി യു.എ.ഇയില്‍ രണ്ട് ഷോറൂമുകള്‍, ബഹ്റൈന്‍ സിറ്റി സെന്റര്‍, ബാബ് അല്‍ ബഹ്റൈന്‍ എന്നിവിടങ്ങളിലായി ബഹ്റൈനില്‍ രണ്ടു ഷോറൂമുകള്‍, സൗദി അറേബ്യയിൽ ദമ്മാമിലുള്ള നഖീല്‍ മാള്‍, ഒമാനില്‍ മുത്രാ സൂഖ് എന്നിവിടങ്ങളിലായാണ് ഷോറൂമുകൾ തുറന്നത്.
അബൂദാബിയിലെ ഡൽമ മാളിൽ യു.എ.ഇയിലെ രണ്ടാമത്തെ ഷോറൂം മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ.പി. അബ്ദുൽ സലാം, ഇന്റർനാഷനൽ ഓപ്പറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാര്‍ ഗ്രൂപ് സീനിയർ ഡയറക്ടർ സി. മായിൻട്ടി, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ സി.എം.സി. അമീർ, മാനുഫാക്ചട്യൂറിങ് ഹെഡ് എ.കെ. ഫൈസൽ, അറബിക് വാല്യൂ ചെയിൻ ബിസിനസ് ഹെഡ് ഷെരിഫ് ഹസ്സനിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അറബിക് ആഭരണ പ്രേമികള്‍ക്കായി മോജൗഹരാതി ബൈ മലബാര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. ലോകത്തിന്റെ നമ്പര്‍ വണ്‍ ആഭരണ റീട്ടെയിലറായി മാറാനുള്ള മലബാറിന്റെ നീക്കത്തിന്റെ ഭാഗമായി, വിവിധ സാംസ്കാരങ്ങളെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഡിസൈന്‍ ശ്രേണികള്‍ വിപുലപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. പരമ്പരാഗതവും ആധുനികവുമായ അറബ് ആഭരണ വിപണന മേഖലയില്‍ വ്യക്തമായ സാന്നിധ്യം സ്ഥാപിക്കാനുള്ള സുപ്രധാന നടപടിയുടെ ഭാഗമായാണ് മോജൗഹരാതി ബൈ മലബാറിന്റെ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുന്നത്. ജി.സി.സി മേഖലയിൽ ആരംഭിച്ച ആറ് ഷോറൂമുകൾക്ക് പുറമെ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കാനും തയാറെടുക്കുകയാണ്. ഇതിലൂടെ ഈ മേഖലയിലെ ആഭരണപ്രേമികള്‍ മോജൗഹരാതി ബൈ മലബാറിനെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുമെന്നുറപ്പാണെന്നും ചെയര്മാന് എം.പി. അഹമ്മദ് വ്യക്തമാക്കി.
ഓരോ ആഭരണവും വിദഗ്ധരുടെ കരകൗശലത്തോടെയാണ് നിർമിക്കപ്പെടുന്നത്. ഉത്തരവാദിത്വമുള്ള ഉറവിടങ്ങളില്‍ നിന്നും സമാഹരിച്ച 18, 21, 22 എന്നീ ഗണങ്ങളിലുള്ള കാരറ്റ് സ്വർണത്തില്‍ രൂപകൽപന ചെയ്ത സ്വർണവും സര്‍ട്ടിഫൈഡ് പ്രകൃതിദത്ത ഡയമണ്ടുകളും ഉള്‍ക്കൊള്ളുന്ന പ്രത്യേക ആഭരണ ശ്രേണി ഈ ഷോറൂമുകളില്‍ ലഭ്യമാണ്. ബ്രാന്‍ഡിന്റെ വിവിധ ശ്രേണികളില്‍ അറബിക് പാരമ്പര്യവും ആധുനിക അറബ് ഉപഭോക്താവിന്റെ മാറുന്ന രുചികളെയും പ്രതിഫലിപ്പിക്കുന്ന നിരവധി ഇന്‍ ഹൗസ് ശേഖരങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ഓരോ പർചേസും മോജൗഹരാതി പ്രോമിസ് ഉള്‍ക്കൊളളുന്നതാണ്. ഇതില്‍ ഡയമണ്ട് എക്സ്ചേഞ്ചില്‍ 100 ശതമാനം മൂല്യം, പരിശോധിക്കപ്പെട്ടതും സര്‍ട്ടിഫൈ ചെയ്തതുമായ പ്രകൃതിദത്ത ഡയമണ്ടുകളുടെ ഉപയോഗം, ഉറപ്പുള്ള ആജീവനാന്ത മെയിന്റനന്‍സ്, ഗാരണ്ടീഡ് ബയ് ബാക്ക് എന്നിവ ഈ പ്രോമിസില്‍ ഉള്‍പ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

