മോഹൻലാൽ ഫാൻസ് അസോ. വനിതഘടകം പ്രവർത്തനം ആരംഭിച്ചു
text_fieldsമോഹൻലാൽ ഫാൻസ് കൾചറൽ വെൽഫെയർ അസോസിയേഷൻ വനിതഘടകം പ്രഖ്യാപനയോഗത്തിൽനിന്ന്
റിയാദ്: മോഹൻലാൽ ഫാൻസ് കൾചറൽ വെൽഫെയർ അസോസിയേഷന്റെ സൗദി അറേബ്യയിലെ ആദ്യ വനിതാഘടകം റിയാദിൽ പ്രവർത്തനം ആരംഭിച്ചു. ഔദ്യോഗിക പ്രഖ്യാപനവും മോഹൻലാലിന്റെ പുതിയ സിനിമ ‘തുടരും’ ഫാൻസ് ഷോയുടെ ടിക്കറ്റ് പ്രകാശനവും റിയാദിൽ വിളിച്ചുചേർത്ത യോഗത്തിൽ നടന്നു. സംഘടനയുടെ ഭാവി ചാരിറ്റി പ്രവർത്തന പരിപാടികളെ കുറിച്ചുള്ള കൂടിയാലോചനയും റിയാദ് ശുമൈസിയിലെ കാലിക്കറ്റ് ലൈവ് റസ്റ്റാറന്റിൽ സംഘടിപ്പിച്ച യോഗത്തിൽ നടന്നു.
വനിതാഘടകം പ്രസിഡന്റ് കെ.ഇ. ബിനിത, സെക്രട്ടറി സ്റ്റെഫി സജി, വൈസ് പ്രസിഡന്റ് റിയാ ജൂഡിൻ, ജോയിന്റ് സെക്രട്ടറി മാലിനി നായർ, മെന്റർ ലിൻസു സന്തോഷ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ഗൾഫിലെ ആദ്യ വനിതാസംഘടന രൂപവത്കരിക്കാൻ സഹായിച്ച ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് റോബിൻ ആറ്റിങ്ങൽ, സെക്രട്ടറി റാഹനീഷ് ബിൻ റഫീഖ്, ആക്ടിങ് പ്രസിഡന്റ് ആഷിൽ, എക്സിക്യൂട്ടിവ് മെംബർ ഡെനിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

