തകർന്ന സുഡാൻ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ബാലൻ ഉംറക്കായി മക്കയിൽ
text_fieldsജിദ്ദ: ഏതാനും വർഷങ്ങൾ മുമ്പ് തകർന്നു വീണ സുഡാൻ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട ആ കൊച്ചുകുട്ടിയെ ലോകം മറന്നിട്ടുണ്ടാവില്ല. ആ സുഡാൻ സ്വദേശി മുഹമ്മദ് അൽഫാതിഹ് ഉംറ നിർവഹിക്കാനിപ്പോൾ പുണ്യഭൂമിയിലെത്തിയിരിക്കുന്നു. ടൂറിസം പുരാവസ്തു വകുപ്പ് മേധാവി അമീർ സുൽത്താൻ ബിൻ സൽമാനാണ് ഇൗ യുവാവിെൻറ ഉംറ സ്വപ്നം യാഥാർഥ്യമാക്കിയത്.
16 വർഷം മുമ്പാണ് ലോകത്തെ നടുക്കിയ ദാരുണമായ വിമാനദുരന്തം. 116 യാത്രക്കാരുമായി പോർട്ട് സുഡാൻ വിമാനത്താവളത്തിൽ നിന്ന് കിഴക്ക് ഖാർത്തൂമിലേക്ക് പറന്ന വിമാനമാണ് തകർന്നുവീണത്. വിമാന ജോലിക്കാരടക്കം മുഴുവനാളുകളും മരിച്ച അപകടത്തിൽ നിന്ന് ഒരു വർഷവും ഏഴ് മാസവും മാത്രം പ്രായമുള്ള മുഹമ്മദ് അൽഫാതിഹ് മാത്രം രക്ഷപ്പെട്ടു. മരിച്ചവരിൽ മുഹമ്മദ് അൽഫാതിഹിെൻറ മാതാവുമുണ്ടായിരുന്നു. വിമാനദുരന്തം ഒാർക്കാൻ മുഹമ്മദ് അൽഫാത്തിഹിന് കഴിയില്ലെങ്കിലും അപകടം സംബന്ധിച്ച കേട്ടറിവ് നന്നായുണ്ട്. അത് അയവിറക്കുേമ്പാൾ ഇപ്പോഴും നടുക്കമാണ് മനസ്സിൽ.
പോർട്ട് സുഡാനിൽ പറന്നുയർന്നു പത്ത് മിനുറ്റ് കഴിഞ്ഞപ്പോൾ സാേങ്കതിക തകരാറ് കണ്ട ഉടനെ തിരിച്ചു പറക്കുകയാണെന്ന് കൺട്രോൾ റൂമിൽ ക്യാപ്റ്റൻ വിവരമറിയിച്ചിരുന്നു. പിന്നീട് കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടു.
വിമാനം മണൽ പ്രദേശത്ത് തകർന്ന് വീഴുകയായിരുന്നുവെന്ന് മുഹമ്മദ് അൽഫാത്തിഹ് പറഞ്ഞു. പാറകല്ലിൽ ഇടിച്ചു തകർന്നതിനാൽ മൃതദേഹങ്ങൾ ചിന്നിചിതറി. വിമാനാവശിഷ്ടങ്ങൾ തിരയുന്നതിനിടയിൽ ഗ്രാമീണനായ ഒരാളാണ് മരത്തിെൻറ ചില്ലയിൽ കുടുങ്ങി കിടക്കുന്നനിലയിൽ ഫാത്തിഹിനെ കണ്ടത്. ആ മരത്തിന് ചുറ്റും മൃതദേഹങ്ങൾ ചിതറി കിടക്കുകയായിരുന്നു. ഫാത്തിഹിെൻറ മുഖത്ത് നന്നായി മുറിേവറ്റു. കൈകാലുകൾ ഒടിഞ്ഞു. ഭാഗ്യം കൊണ്ട് തലക്കും ആന്തരാവയവങ്ങൾക്കും ഒന്നും സംഭവിച്ചില്ല.
പിന്നീട് ശൈഖ് സാഇദ് ആണ് ബ്രിട്ടനിലെത്തിച്ച് ചികിൽസ നൽകാൻ വേണ്ട സഹായങ്ങൾ നൽകിയതെന്ന് പിതാവ് പറഞ്ഞതോർക്കുന്നു. കൃതിക കാൽ ഘടിപ്പിച്ചു. ഇന്നിപ്പോൾ ദൈവാനുഗ്രഹത്താൽ നടക്കാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ കൈറോയിലാണ് പഠിക്കുന്നത്. ഡോക്ടറാകണമെന്നാണ് ആഗ്രഹമെന്നും മുഹമ്മദ് അൽഫാത്തിഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
