Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​ധ്യ​മ​ങ്ങ​ളോ​ട്...

മാ​ധ്യ​മ​ങ്ങ​ളോ​ട് മോ​ദി​ക്കും പി​ണ​റാ​യി​ക്കും ഒ​രേ സ​മീ​പ​നം -അ​ഡ്വ. എം. ​ലി​ജു

text_fields
bookmark_border
റി​യാ​ദ്​ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം അ​ഡ്വ. എം. ​ലി​ജു സം​സാ​രി​ക്കു​ന്നു
cancel
camera_alt

റി​യാ​ദ്​ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം അ​ഡ്വ. എം. ​ലി​ജു സം​സാ​രി​ക്കു​ന്നു


റി​യാ​ദ്: ജ​നാ​ധി​പ​ത്യ​ത്തെ ഫാ​ഷി​സം വി​ഴു​ങ്ങു​ന്ന ദു​ര​ന്ത​മാ​ണ് ഇ​ന്ത്യ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യെ​ന്ന് കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി അം​ഗം അ​ഡ്വ. എം. ​ലി​ജു. ജ​നാ​ധി​പ​ത്യ​ത്തി​​ന്റെ അ​ടി​സ്ഥാ​ന​ശി​ല​ക​ളാ​യ ല​ജി​സ്ലേ​റ്റീ​വ്, ജു​ഡീ​ഷ്യ​റി, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സം​ഘ്പ​രി​വാ​ര്‍ അ​ജ​ണ്ട അ​ടി​ച്ചേ​ല്‍പ്പി​ക്കു​ന്നു. റി​യാ​ദ്​ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ഇ​ന്ത്യ​യു​ടെ ഉ​യി​ര്‍പ്പ് 2024’ പ​രി​പാ​ടി​യി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി.​ജെ.​പി​യു​ടെ ഇം​ഗി​ത​ത്തി​ന് വ​ഴ​ങ്ങാ​തി​രു​ന്ന സി.​ബി.​ഐ ഡ​യ​റ​ക്ട​റെ അ​ര്‍ധ​രാ​ത്രി സ്ഥാ​ന ഭ്ര​ഷ്​​ട​നാ​ക്കി. ഭ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന സി​വി​ല്‍ സ​ർ​വി​സി​ലെ ഉ​ന്ന​ത​ര്‍ സം​ഘ്പ​രി​വാ​റി​ന് കീ​ഴ്‌​പ്പെ​ട്ടി​രി​ക്കു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​െൻറ നാ​ലാം തൂ​ണാ​യ മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര പ്ര​വ​ര്‍ത്ത​നം ഇ​ല്ലാ​താ​യി. സ​ര്‍ക്കാ​രി​​ന്റെ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും റി​പ്പോ​ര്‍ട്ട് ചെ​യ്താ​ല്‍ റെ​യ്ഡും കേ​സും നേ​രി​ട​ണം. മാ​ത്ര​മ​ല്ല മാ​ന​ന​ഷ്​​ട​കേ​സ് ഫ​യ​ല്‍ ചെ​യ്ത് മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ട് പ​ക തീ​ര്‍ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ടു​ള​ള സ​മീ​പ​ന​ത്തി​ല്‍ പി​ണ​റാ​യി​ക്കും മോ​ദി​ക്കും ഒ​രേ സ​മീ​പ​ന​മാ​ണെ​ന്നും എം. ​ലി​ജു കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ല​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ ശ​ര​ത് സ്വാ​മി​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി ഗ്ലോ​ബ​ല്‍ ചെ​യ​ര്‍മാ​ന്‍ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ നൗ​ഷാ​ദ് ക​റ്റാ​നം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ ജി​ല്ലാ ഒ.​ഐ.​സി.​സി​യെ ന​യി​ച്ച സു​ഗ​ത​ന്‍ നൂ​റ​നാ​ടി​നെ എം. ​ലി​ജു പ്ര​ശം​സാ​ഫ​ല​കം ന​ല്‍കി ആ​ദ​രി​ച്ചു. ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ൻ​റ്​ കു​മ്പ​ള​ത്ത് ശ​ങ്ക​ര​ന്‍പി​ള്ള​ക്കും അ​ഡ്വ. എം. ​ലി​ജു​വി​നും ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ ശ​ര​ത് സ്വാ​മി​നാ​ഥ​ന്‍ പ്ര​ശം​സാ ഫ​ല​കം സ​മ്മാ​നി​ച്ചു.

ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി​യി​ല്‍ ചേ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച ഇ​ട​തു അ​നു​ഭാ​വി കാ​യം​കു​ളം സ്വ​ദേ​ശി സു​ധി​ര്‍ അ​ബ്​​ദു​ല്‍ മ​ജീ​ദി​നെ ഷാ​ള്‍ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു.

സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സ​ലിം ക​ള​ക്ക​ര, ഫൈ​സ​ല്‍, സു​ഗ​ത​ന്‍ നൂ​റ​നാ​ട്, ഷ​ഫീ​ക് പൂ​ര​ക്കു​ന്ന്, മ​ജീ​ദ് ചി​ങ്ങോ​ലി, ഷാ​ജി സോ​ണ, സൈ​ഫ് കാ​യം​കു​ളം, റ​ഹ്​​മാ​ന്‍ മു​ന​മ്പ​ത്ത്, ഷാ​ജ​ഹാ​ന്‍ ക​ല്ല​മ്പ​ലം, അ​ബ്​​ദു​ല്‍ വാ​ഹി​ദ്, ഹാ​ഷിം ചീ​യാം​വെ​ളി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ജോ​മോ​ന്‍ ഓ​ണ​മ്പ​ള്ളി​ല്‍, സ​ന്തോ​ഷ് വി​ള​യി​ല്‍, അ​നീ​ഷ് ഖാ​ന്‍, ഷി​ബു ഉ​സ്മാ​ന്‍, അ​നീ​സ് കാ​ര്‍ത്തി​ക​പ്പ​ള്ളി, ആ​ഘോ​ഷ്, റ​ഫീ​ഖ് വെ​ട്ടി​യ​ര്‍, ജ​ലീ​ല്‍ ആ​ല​പ്പു​ഴ, പി.​കെ. അ​റാ​ഫ​ത്ത്, ഷൈ​ജു ന​മ്പ​ല​ശേ​രി​ല്‍, സു​രേ​ഷ് മ​ങ്കാ​കു​ഴി, ജ​യ​മോ​ന്‍, വ​ര്‍ഗീ​സ് ബേ​ബി, മു​ജീ​ബ് കാ​യം​കു​ളം, ജ​യിം​സ് മാ​ങ്കം​കു​ഴി, സ​ണ്ണി അ​ല​ക്‌​സ്, സു​രേ​ഷ് പീ​റ്റ​ര്‍, ഇ​സ്ഹാ​ഖ് ലൗ​ഷോ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷെ​ബീ​ര്‍ വ​രി​ക്ക​പ്പ​ള്ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ബി​ജു വെ​ണ്മ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimediasaudi newsPinarayi Vijayan
News Summary - Modi and Pinarayi have the same approach to the media - Adv. M. Liju
Next Story