Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ധു​നി​ക...

ആ​ധു​നി​ക ബോ​ധ​ന​രീ​തി​ക​ളും ഭാ​വി ക്ലാ​സ് റൂ​മു​ക​ളും; ‘ഫ്യൂ​ച്ച​ർ മൈ​ൻ​ഡ്’ സെ​മി​നാ​ർ ഇ​ന്ന്​ ജി​ദ്ദ​യി​ൽ

text_fields
bookmark_border
ആ​ധു​നി​ക ബോ​ധ​ന​രീ​തി​ക​ളും ഭാ​വി ക്ലാ​സ് റൂ​മു​ക​ളും; ‘ഫ്യൂ​ച്ച​ർ മൈ​ൻ​ഡ്’ സെ​മി​നാ​ർ ഇ​ന്ന്​ ജി​ദ്ദ​യി​ൽ
cancel

ജി​ദ്ദ: മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ രീ​തി​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി അ​ധ്യാ​പ​ന രം​ഗ​ത്ത് വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ‘ഫ്യൂ​ച്ച​ർ മൈ​ൻ​ഡ്’ സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ജി​ദ്ദ​യി​ൽ ന​ട​ക്കും. പ്ര​മു​ഖ ഡോ​ക്ട​ർ​മാ​രും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​ശ​സ്ത വി​ദ​ഗ്ദ്ധ​രു​മാ​ണ് ഈ ​സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത പ​ഠ​ന​രീ​തി​ക​ളി​ൽ നി​ന്ന് മാ​റി ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ‘ഫ്യൂ​ച്ച​ർ ക്ലാ​സ് റൂ​മു​ക​ൾ’ ഇ​ന്ന് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളു​ടെ മാ​ന​സി​ക-​ബൗ​ദ്ധി​ക വ​ള​ർ​ച്ച​ക്ക് അ​നു​യോ​ജ്യ​മാ​യ ആ​ധു​നി​ക ബോ​ധ​ന​രീ​തി​ക​ൾ എ​ങ്ങ​നെ പ്രാ​യോ​ഗി​ക​മാ​ക്കാം എ​ന്ന് വി​ദ​ഗ്ദ്ധ​ർ സെ​മി​നാ​റി​ൽ വി​ശ​ദീ​ക​രി​ക്കും.

സ്കൂ​ൾ പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​വ​ർ​ക്കും ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം.

സെ​മി​നാ​റി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് പ്ര​ത്യേ​ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 0533081073 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Modern teaching methods and future classrooms; 'Future Mind' seminar in Jeddah today
Next Story