മോഡേൺ സ്കൂൾ ഉന്നത വിജയികളെ ആദരിച്ചു
text_fieldsസി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ഇബ്രാഹീമിന് റിയാദ് മോഡേൺ സ്കൂൾ മാനേജിങ് ഡയറക്ടർ ഡോ. ടി.പി. മുഹമ്മദ് ഉപഹാരം സമ്മാനിക്കുന്നു
റിയാദ്: സി.ബി.എസ്.ഇ പരീക്ഷയിൽ ഈ വർഷം ഉന്നത വിജയം നേടിയ വിദ്യാർഥികളെ റിയാദിലെ മോഡേൺ ഇന്റർനാഷനൽ സ്കൂൾ ആദരിച്ചു. 97.2 ശതമാനം മാർക്കോടെ സൗദി തലത്തിൽ ഉന്നതം വിജയം നേടിയ വിദ്യാർഥികളിൽ ഒരാളായ മുഹമ്മദ് ഇബ്രാഹീമിന് സ്കൂൾ മാനേജിങ് ഡയറക്ടർ ഡോ. ടി.പി. മുഹമ്മദ് പ്രത്യേക ഉപഹാരം സമ്മാനിച്ചു.
ഉന്നത വിജയം നേടി സ്കൂളിന് അഭിമാനമായ മുഹമ്മദ് അബ്ദുൽ ഹാദി നൂരി, കെ.പി. റായിഫ്, ഫൈനാൻ മുഹമ്മദ് ഷാനവാസ്, നയീം ഫർഹാൻ, പി.പി. അഫ് ലഹ് അബ്ദുറഹ്മാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു.
ജനറൽ മാനേജർ പി.വി. അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. ജനറൽ കോഓഡിനേറ്റർ സമീന റയീസ് സംസാരിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി. ജംഷീർ നന്ദിയും പറഞ്ഞു.

