ആധുനിക ഇന്ത്യയെ പടുത്തുയർത്തിയത് നെഹ്റുവിന്റെ ദീർഘവീക്ഷണങ്ങൾ -റിയാദ് ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ശിശുദിന പരിപാടി പ്രസിഡൻറ്
അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: രാജ്യത്തിന്റെ സമസ്ത മേഖലകളിലും നെഹ്റുവിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്നും ആധുനിക ഇന്ത്യയെ പടുത്തുയർത്തിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണങ്ങളാണെന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.
നെഹ്റുവിന്റെ 135ാമത് ജന്മദിനത്തില് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ശിശുദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബത്ഹ സബർമതി ഓഫിസിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു.
നാഷനൽ കമ്മിറ്റി അംഗം അഡ്വ. എൽ.കെ. അജിത് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, യഹ്യ കൊടുങ്ങല്ലൂർ, മൃദുല വിനീഷ്, നാസർ വലപ്പാട്, ഹകീം പട്ടാമ്പി, സലാം ഇടുക്കി, ഷാജി മഠത്തിൽ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അമീർ പട്ടണത്ത് സ്വാഗതവും സെക്രട്ടറി ജോൺസൺ മാർക്കോസ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായ സുരേഷ് ശങ്കർ, ശുകൂർ ആലുവ, അബ്ദുൽ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപ്പള്ളി, റഫീഖ് വെമ്പായം, അസ്ക്കർ കണ്ണൂർ, മൊയ്ദീൻ മണ്ണാർക്കാട്, സൈനുദ്ദീൻ പാലക്കാട്, ഷഫീക് പുരക്കുന്നിൽ, മുസ്തഫ പാലക്കാട്, കെ.കെ. തോമസ്, ശരത് സ്വാമിനാഥൻ, മജു സിവിൽ സ്റ്റേഷൻ, സിദ്ദീഖ് കല്ലുപറമ്പൻ, ബഷീർ കോട്ടയം, അൻസാർ പാലക്കാട്, സ്മിത മുഹ് യിദ്ധീൻ, സിംന നൗഷാദ്, സൈഫുന്നീസ സിദ്ദീഖ്, കമറുദ്ദീൻ താമരകുളം, സോണി പാറക്കൽ, ത്വൽഹത്ത് തൃശൂർ എന്നിവർ സന്നിഹിതരായി.
മുനീർ ഇരിക്കൂർ, ബിനോയ് മാത്യു, ഹരീന്ദ്രൻ പയ്യന്നൂർ, നൗഷാദ് ഇടുക്കി, വഹീദ് വാഴക്കാട്, അൻസാർ വർക്കല, സമീർ മാളിയേക്കൽ, ഹാഷിം കണ്ണാടി പറമ്പ്, ജംഷാദ് തുവൂർ, അൻസായി, ഷൗക്കത്ത്, അലക്സ് കൊല്ലം, ഉമർ ശരീഫ്, സത്താർ ഓച്ചിറ, വിനീഷ് ഒതായി എന്നിവർ നേതൃത്വം നൽകി.

