വണ്ടികൾ ബുക്ക് ചെയ്യാൻ ഇനി ‘മൊബിലിറ്റി’ പ്ലാറ്റ്ഫോം
text_fieldsതീർഥാടകൾക്കുവേണ്ടി മക്ക ഹറമിലൊരുക്കിയ ഇലക്ട്രോണിക് വണ്ടികൾ
മക്ക: ഉംറ തീർഥാടകർക്ക് മക്ക ഹറമിനുള്ളിൽ യാത്ര ചെയ്യാനുള്ള വാഹനങ്ങൾ ബുക്ക് ചെയ്യുന്നത് ഇനിയെളുപ്പം. ഏകീകൃത ഗതാഗത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘മൊബിലിറ്റി’ പോർട്ടൽ പ്രവർത്തനം ആരംഭിച്ചു. ഇരുഹറം പരിപാലന ജനറൽ അതോറിറ്റിയാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഡിജിറ്റലായി മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും.
ഗോൾഫ് വണ്ടികൾ, ഉന്തുവണ്ടികൾ, സൗജന്യ സധാരണ വണ്ടികൾ എന്നിങ്ങനെയുള്ള ഗതാഗത മാർഗങ്ങൾ ആവശ്യങ്ങൾക്കനുസരിച്ച് എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കും. ഓൺലൈനായി പേയ്മെന്റ് അടക്കുകയും ചെയ്യാം. ഗുണഭോക്താക്കൾക്ക് സുഗമമായ അനുഭവം ഉറപ്പാക്കുന്നതിന് എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനുളള്ള സാങ്കേതിക പിന്തുണ പ്ലാറ്റ്ഫോമിനുണ്ട്. ഇത് ഉപയോഗിക്കാൻ താൽപര്യമുള്ളവർക്ക് ഇരുകാര്യ ജനറൽ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് വണ്ടികൾ ബുക്ക് ചെയ്യാം. പ്രായമായവർക്കും വികലാംഗർക്കും മുൻഗണന നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.