മൊബൈൽ യൂനിറ്റുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വഴി കോവിഡ് പരിശോധന ആരംഭിച്ചു
text_fieldsജിദ്ദ: കോവിഡ് വ്യാപനം തടയാൻ സൗദി ആരോഗ്യവകുപ്പ് നടത്തുന്ന ഫീൽഡ് കോവിഡ് ടെസ്റ്റ് പ്രോഗ്രാമിെൻറ മൂന്നാംഘട്ടമായി മൊബൈൽ യൂനിറ്റുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വഴിയുള്ള പരിശോധന ആരംഭിച്ചു. മക്ക, മദീന എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി ഇത് ആരംഭിച്ചത്. അടുത്തയാഴ്ച റിയാദിലും പിന്നീട് രാജ്യത്തെ മറ്റ് മുഴുവൻ മേഖലകളിലും ഇൗ രീതിയിലുള്ള പരിശോധന പരിപാടി വ്യാപകമാക്കും.
മൂന്നാംഘട്ട ഫീൽഡ് പരിശോധന ഉടനെ ആരംഭിക്കുമെന്ന് അടുത്തിടെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ് വ്യാപനത്തിെൻറ തോതറിയാനും വ്യാപനം തടയാനും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുമായി നടപ്പാക്കുന്ന മുൻകരുതൽ നടപടികളുടെ തുടർച്ചയാണിത്. രണ്ടാം ഘട്ടത്തിൽ വീടുകളും താമസകേന്ദ്രങ്ങളും സന്ദർശിച്ചുള്ള പരിശോധനയാണ് നടന്നുവന്നത്. ഇനി അതുണ്ടാവില്ല. പകരം ആരോഗ്യമന്ത്രാലയത്തിന് കീഴിൽ പ്രത്യേക മൊബൈൽ യൂനിറ്റുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും വഴിയാണ് പരിശോധന നടത്തുന്നത്.
നഗര വീഥികളിൽ മൊബൈൽ യൂനിറ്റുകളൊരുക്കിയും എല്ലാ പ്രദേശങ്ങളിലുമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയുമാണ് കോവിഡ് പരിശോധന നടത്തി തുടങ്ങിയത്. ‘സിഹത്തി’ (my health) എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇതിനുള്ള ബുക്കിങ് നടത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
