ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം: യാംബു ഇനി കാമറക്കണ്ണുകളിൽ
text_fieldsയാംബു: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനത്തിൽ യാത്ര ചെയ്യുന്നതും നിരീക്ഷിക്കാൻ യാംബുവിലെ മുഴുവൻ റോഡുകളിലും കാമറകൾ സജ്ജമാക്കി. രാജ്യത്ത് എല്ലായിടത്തും ഏറ്റവും നൂതന സംവിധാനമുള്ള കാമറകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായതായി സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.
രാജ്യത്തെ റോഡപകടങ്ങൾക്ക് കാരണമാകുന്ന ഒന്നാമത്തെ ഹേതു അമിത വേഗമാണെങ്കിൽ രണ്ടാമത്തെ കാരണം ഡ്രൈവിങ് സമയത്തെ മൊബൈൽ ഫോൺ ഉപയോഗമാണെന്നും അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമായതുകൊണ്ടാണ് പുതിയ സംവിധാനങ്ങളോടെ രാജ്യത്തെങ്ങുമുള്ള നിരത്തുകളിൽ കാമറകൾ സ്ഥാപിച്ചതെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. മൊബൈൽ ഫോൺ വഴിയുള്ള സംസാരവും സോഷ്യൽ മീഡിയയുടെ ഉപയോഗവും ഡ്രൈവിങ് സമയത്ത് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതായും വാഹന നിയന്ത്രണം നഷ്ടപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് സമയത്ത് സോഷ്യൽ മീഡിയകളിൽ സ്വയം വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന ഡ്രൈവർമാർ ഡ്രൈവിങ് സമയത്ത് ഫോൺ ഉപയോഗിക്കുന്നു എന്നതിെൻറ തെളിവായി കണക്കാക്കുമെന്നും പൊതുസുരക്ഷക്ക് ഭീഷണിയാകുന്ന എല്ലാം കർശനമായി നിയന്ത്രിക്കുകതന്നെ വേണമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ മികവുറ്റ സാങ്കേതിക വിദ്യകളോടെ നിരത്തുകളിൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണങ്ങളൊടെ റോഡപകടങ്ങൾ ഗണ്യമായി കുറക്കാൻ കഴിഞ്ഞതായി വിലയിരുത്തുന്നു. ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030െൻറ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ട്രാഫിക് വിഭാഗം പഴുതുകളില്ലാത്ത സുരക്ഷ പദ്ധതികളാണ് വിവിധ നഗരങ്ങളിൽ പൂർത്തിയാക്കിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

