'ധരണി' എന്ന കവിതാ സമാഹാരം കവർ പ്രകാശനം
text_fieldsമോഹൻ വസുധയുടെ ' ധരണി' എന്ന കവിതാ സമാഹാരത്തിൻ്റെ കവർ ശ്രീ. എം എൻ കാരശേരി പ്രകാശനം ചെയ്യുന്നു.
ദമ്മാം: സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിൽ മോഹൻ വസുധയുടെ ' ധരണി' കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ എം എൻ കാരശേരി നിർവ്വഹിച്ചു. കഥാകൃത്ത് പി.കെ പാറക്കടവ്, സിനിമാ നിർമ്മാതാവ് ജോളി ലോനപ്പൻ, മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മക്ബൂൽ, ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, ഡോ. അജി വർഗീസ്, നവോദയ രക്ഷാധികാരി പ്രദീപ് കൊട്ടിയം, സൗദി മലയാളി സമാജാംഗം ജയൻ ജോസഫ് എന്നിവർ പങ്കെടുത്തു.
അത്യന്താധുനികമായി പ്രകൃതി നേരിടുന്ന ആഗോള താപനത്തെകുറിച്ചെഴുതിയ 'ധരണി' , 'ശാസ്താം കോട്ടക്കായൽ', 'എൽസിക്കുന്ന് ' തുടങ്ങി ഇരുപത്തി ഒന്നോളം സമകാലീക താളാത്മക കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. പുസ്തകം ഒക്ടോബറിൽ സൗദി മലയാളി ലിറ്റററി ഫെസ്റ്റിവലിൻ്റെ വേദിയിൽ പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

