എം.എം.വി.എച്ച്.എസ് പൂർവ വിദ്യാർഥി സംഗമം
text_fieldsകോഴിക്കോട് പരപ്പിൽ എം.എം.വി.എച്ച്.എസ് സ്കൂൾ പൂർവ
വിദ്യാർഥി സംഗമം
ദമ്മാം: കോഴിക്കോട് പരപ്പിൽ എം.എം.വി.എച്ച്.എസ് സ്കൂളിലെ പൂർവ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. ‘നേരം പോക്ക്’ എന്ന പേരിൽ സംഘടിപ്പിച്ച ഒത്തുചേരലിൽ ഐ.പി. ഇർഫാൻ അധ്യക്ഷത വഹിച്ചു.
ദമ്മാമിലെ മുതിർന്ന അംഗവും പൂർവവിദ്യാർഥിയുമായ എൻജി. കെ.വി. ഹസ്സൻ കോയ ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും പൂർവ വിദ്യാർഥി കൂട്ടായ്മകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എം.എം. ഹൈസ്കൂൾ മുൻ അധ്യാപകനായ എസ്.പി. ഹാരിസ് ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്നു.
ദമ്മാം എം.എം.വി.എച്ച്.എസ് അലൂംനി അസോസിയേഷനുവേണ്ടി കെ.വി. ഹസ്സൻ കോയ അദ്ദേഹത്തിന് ഫലകം സമ്മാനിച്ചു. സ്കൂളിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ശതാബ്ദി സ്മരണികയുടെ പതിപ്പ് ഹാരിസ് അലൂമ്നി അസോസിയേഷന് കൈമാറി. ശിഹാബ്, തോപ്പിൽ അബൂബക്കർ, മൂസകോയ എന്നിവർ സംസാരിച്ചു. മുനിയാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

