Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യ - സൗദി സൈനിക...

ഇന്ത്യ - സൗദി സൈനിക സഹകരണം ശക്തമാക്കാൻ ധാരണ

text_fields
bookmark_border
ഇന്ത്യ - സൗദി സൈനിക സഹകരണം ശക്തമാക്കാൻ ധാരണ
cancel

റിയാദ്​: പുതിയ ചരിത്രം കുറിച്ച്​ ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ്​ മുകുന്ദ്​ നരവനെയുടെ ദ്വിദിന സൗദി സന്ദർശനം അവസാനിച്ചു. സൈനിക മേഖലയിൽ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. വിവിധ സൗദി സൈനിക വിഭാഗങ്ങളുമായി നരവനെ നടത്തിയ ചർച്ചയിലാണ് ധാരണ. പ്രതിരോധ രംഗത്ത്​ ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട പര്യടനത്തിനായി ഞായറാഴ്​ച രാവിലെയാണ്​ നരവനെയും സംഘവും റിയാദിലെത്തിയത്​.

സൗദി റോയൽ ലാൻഡ്​ ഫോഴ്​സി​െൻറ റിയാദിലെ ആസ്ഥാനത്ത് വലിയ സ്വീകരണമാണ്​ ഒരുക്കിയിരുന്നത്​.​ സൗദി സംയുക്ത സേനാ മേധാവി ജനറൽ ഫയ്യാദ്​ അൽറുവൈലിയും റോയൽ ഫോഴ്​സ്​ കമാൻഡർ ജനറൽ ഫഹദ്​ ബിൻ അബ്​ദുല്ല മുഹമ്മദ്​ അൽമുതൈറും അദ്ദേഹത്തെ സ്വീകരിക്കുകയും പ്രതിരോധ രംഗത്ത്​ ഇരുരാജ്യങ്ങളുടെയും കരസേനകൾ തമ്മിലെ സഹകരണം സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്​തു.

ചർച്ചകൾ ഫലപ്രദമായിരുന്നു എന്ന്​ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. സൗദി റോയൽ സൈന്യം ഇന്ത്യൻ കരസേന മേധാവിക്ക്​ ഞായറാഴ്​ച ഗാർഡ്​ ഒാഫ്​ ഒാണർ നൽകിയിരുന്നു. ആദ്യമായാണ്​ ഒരു ഇന്ത്യൻ സൈനിക തലവൻ സൗദി അറേബ്യ സന്ദർശിച്ചത്​. തിങ്കളാഴ്​ച ജോയിൻറ്​ ഫോഴ്​സ്​ കമാൻഡി​െൻറയും ആസ്ഥാനവും കിങ്​ അബ്​ദുൽ അസീസ്​ മിലിറ്ററി അക്കാദമിയും സന്ദർശിച്ച നരവനെ സൗദി നാഷനൽ ഡിഫൻഡ്​ യൂനിവേഴ്​സിറ്റി സന്ദർശിക്കുന്ന അദ്ദേഹം വിദ്യാർഥികളെയും വിവിധ ഫാക്കൽറ്റികളെയും അഭിസംബോധന ചെയ്​തു. തിങ്കളാഴ്​ച രാത്രിയോടെ അദ്ദേഹം ഇന്ത്യയി​േലക്ക്​ മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india saudi
Next Story