Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലി​ബ​റ​ലി​സം...

ലി​ബ​റ​ലി​സം മു​ന്നോ​ട്ടു​വെ​ക്കു​ന്ന ലിം​ഗ​സ​മ​ത്വം മാ​ന​വ​വി​രു​ദ്ധം -എം.​എം. അ​ക്ബ​ർ

text_fields
bookmark_border
ലി​ബ​റ​ലി​സം മു​ന്നോ​ട്ടു​വെ​ക്കു​ന്ന ലിം​ഗ​സ​മ​ത്വം മാ​ന​വ​വി​രു​ദ്ധം -എം.​എം. അ​ക്ബ​ർ
cancel
camera_alt

‘നാ​ശ​മാ​ണ് ലി​ബ​റ​ലി​സം, പ്ര​തി​രോ​ധി​ക്കു​ക’ വി​ഷ​യ​ത്തി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ എം.​എം. അ​ക്ബ​ർ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ആ​ധു​നി​ക​ത​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​യി കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന ലി​ബ​റ​ലി​സം മു​ന്നോ​ട്ടു​വെ​ക്കു​ന്ന സ്ത്രീ-​പു​രു​ഷ സ​മ​ത്വ​ത്തി​ന് സ്ത്രീ​യു​ടെ ജൈ​വ​ശാ​സ്ത്ര​പ​ര​മാ​യ ധ​ർ​മ​ത്തോ​ട് നീ​തി​പു​ല​ർ​ത്താ​ൻ ക​ഴി​യി​ല്ല എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ അ​ത് പ്ര​കൃ​തി​വി​രു​ദ്ധ​മാ​യ, ഒ​രി​ക്ക​ലും ന​ട​ക്കാ​ത്ത ഒ​രു യു​ട്ടോ​പ്യ​ൻ ആ​ശ​യ​മാ​ണെ​ന്ന് വാ​ഗ്മി​യും ഗ്ര​ന്ഥ​കാ​ര​നും ഇ​സ്‍ലാ​മി​ക പ്ര​ബോ​ധ​ക​നു​മാ​യ എം.​എം. അ​ക്ബ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘നാ​ശ​മാ​ണ് ലി​ബ​റ​ലി​സം, പ്ര​തി​രോ​ധി​ക്കു​ക’ വി​ഷ​യ​ത്തി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ സൗ​ദി മ​ത​കാ​ര്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ‘കു​ടും​ബം ത​ക​രാ​തി​രി​ക്കാ​ൻ’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലി​ബ​റ​ലി​സം മു​ന്നോ​ട്ടു​വെ​ക്കു​ന്ന മൂ​ല്യ​ങ്ങ​ളാ​ണ് സ​മ​ത്വ​വും സ്വാ​ത​ന്ത്ര്യ​വും.

അ​വി​ടെ സ്ത്രീ​ക്കും പു​രു​ഷ​നും തു​ല്യ സ്വാ​ത​ന്ത്ര്യ​മാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, സ്ത്രീ​യു​ടെ മാ​ത്രം സ​വി​ശേ​ഷ​ത​യാ​യ അ​മ്മ​യാ​വു​ക, മു​ല​യൂ​ട്ടു​ക എ​ന്നീ സാ​മൂ​ഹി​ക ക​ർ​ത്ത​വ്യ​ങ്ങ​ൾ പു​രു​ഷ​ന് ഒ​രി​ക്ക​ലും ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ലി​ബ​റ​ൽ വാ​ദ​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ല. പു​രു​ഷ​നും സ്ത്രീ​യും പാ​ര​സ്പ​ര്യ​ത്തി​ലു​ള്ള സ​മ​ത്വം വി​ഭാ​വ​നം ചെ​യ്യു​ന്ന ഘ​ട​ന​യാ​ണ് കു​ടും​ബം എ​ന്ന​ത്. അ​വി​ടെ ഒ​രാ​ളു​ടെ സ്വാ​ത​ന്ത്ര്യം മ​റ്റൊ​രാ​ൾ​ക്കു​വേ​ണ്ടി വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ, ലി​ബ​റ​ലി​സം മു​ന്നോ​ട്ടു​വെ​ക്കു​ന്ന ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ ആ​ശ​യ​ങ്ങ​ൾ സ്ത്രീ​യു​ടേ​യും പു​രു​ഷ​ന്റെ​യും സ​വി​ശേ​ഷ​ത​ക​ൾ തീ​രെ പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള ഒ​രു സ​മൂ​ഹ​നി​ർ​മി​തി​യാ​ണ് ല​ക്ഷ്യം വെ​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള്ള സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷം ധാ​ർ​മി​ക​ത​ക്ക് പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ഇ​ന്ന​ത്തെ കു​ടും​ബ​ത്തി​ന​ക​ത്ത് നി​ല​നി​ൽ​ക്കു​ന്ന സ്നേ​ഹ​ത്തേ​യും അ​നു​ക​മ്പ​യേ​യും ന​ശി​പ്പി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ മ​നോ​വ​ള​ർ​ച്ച​യി​ൽ ആ​ഘാ​തം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ക​വ​ഴി അ​ധാ​ർ​മി​ക​ത​യി​ല​ധി​ഷ്ഠി​ത​മാ​യ ഒ​രു ത​ല​മു​റ​യു​ടെ സൃ​ഷ്​​ടി​പ്പി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നും എം.​എം. അ​ക്ബ​ർ സ​മ​ർ​ഥി​ച്ചു.

‘മ​ക്ക​ൾ ന​ശി​ക്കാ​തി​രി​ക്കാ​ൻ’ വി​ഷ​യ​ത്തി​ൽ പ​ണ്ഡി​ത​ൻ അ​ലി ശാ​ക്കി​ർ മു​ണ്ടേ​രി​യും സം​സാ​രി​ച്ചു. ജി​ദ്ദ മ​ത​കാ​ര്യ വ​കു​പ്പ് പ്ര​തി​നി​ധി​യാ​യ അ​ലി​ഹി​ബ അ​ബൂ യാ​സി​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സ്‍ലാ​ഹീ സെൻറ​ർ പ്ര​സി​ഡ​ൻ​റ് അ​ബ്ബാ​സ് ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ യൂ​സു​ഫ് ഫ​ദ്ൽ പ​ങ്കെ​ടു​ത്തു. ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ അം​ഗ​മാ​യ അ​ഷ്റ​ഫ് ഏ​ലം​കു​ള​ത്തി​​ന്റെ മ​ക​ളും ജി​ദ്ദ ഇ​ബ്നു തൈ​മി​യ മ​ദ്റ​സ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യു​മാ​യ റ​ന ഫാ​ത്തി​മ വ​ര​ച്ച ഖു​ർ​ആ​ൻ കാ​ലി​ഗ്ര​ഫി വേ​ദി​യി​ൽ​വെ​ച്ച് എം.​എം. അ​ക്ബ​റി​ന് സ​മ്മാ​നി​ച്ചു. ശി​ഹാ​ബ് സ​ല​ഫി എ​ട​ക്ക​ര സ്വാ​ഗ​ത​വും ശാ​ഫി മ​ജീ​ദ് ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - M.M Akbar
Next Story