Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.​കെ. ഹാ​രി​സ്...

എം.​കെ. ഹാ​രി​സ് ബാ​ബു​വി​ന് എ​ട​വ​ണ്ണ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
എം.​കെ. ഹാ​രി​സ് ബാ​ബു​വി​ന് എ​ട​വ​ണ്ണ കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന എം.​കെ. ഹാ​രി​സ് ബാ​ബു​വി​നു​ള്ള കെ ​എം.​സി.​സി.​സി​യു​ടെ ഓ​ർ​മ ഫ​ല​കം ഫി​റോ​സ് ബാ​ബു സ​മ്മാ​നി​ക്കു​ന്നു

ജി​ദ്ദ: കാ​ൽ​നൂ​റ്റാ​ണ്ടി​െൻറ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന എം.​കെ. ഹാ​രി​സ് ബാ​ബു​വി​ന് ജി​ദ്ദ കെ.​എം.​സി.​സി എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ജി​ദ്ദ ഷ​റ​ഫി​യ എ​ല്ലോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സൈ​ത​ല​വി പു​ളി​യ​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​റ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സു​ൽ​ഫീ​ക്ക​ർ ഒ​താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്‌​ദീ​ൻ കു​ട്ടി കാ​വ​നൂ​ർ, സി​ജു എ​ട​വ​ണ്ണ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് നേ​ടി​യ വി​ജ​യ​ത്തി​ലും ഏ​റ​നാ​ട് മ​ണ്ഡ​ലം കൈ​വ​രി​ച്ച മി​ക​ച്ച നേ​ട്ട​ത്തി​ലും സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് ച​ട​ങ്ങി​ൽ മ​ധു​ര​വി​ത​ര​ണ​വും ന​ട​ന്നു.

കേ​ര​ള​ത്തി​െൻറ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ മു​മ്പ് ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ അ​ഭൂ​ത​പൂ​ർ​വ​മാ​യ പു​രോ​ഗ​തി​ക​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും, അ​ദ്ദേ​ഹ​ത്തി​െൻറ പു​തി​യ പ​ദ​വി​യി​ലൂ​ടെ ആ ​വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ ഇ​നി കേ​ര​ള​ത്തി​ന് മൊ​ത്ത​ത്തി​ൽ ല​ഭ്യ​മാ​കു​മെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. അ​ബൂ​ബ​ക്ക​ർ പ​രി​പാ​ടി​ക്ക് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - MK Harris Babu was given a first-class KMC trip
Next Story