Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.കെ ഫുഡ്‌സിന്‍റെ...

എം.കെ ഫുഡ്‌സിന്‍റെ പുതിയ ശാഖ ദമ്മാമിൽ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
എം.കെ ഫുഡ്‌സിന്‍റെ പുതിയ ശാഖ ദമ്മാമിൽ പ്രവർത്തനം ആരംഭിച്ചു
cancel
camera_alt

ദമ്മാമിൽ എം.കെ ഫുഡ്‌സിന്‍റെ പുതിയ ശാഖയുടെ ഉദ്​ഘാടന ചടങ്ങിൽനിന്ന്​

ദമ്മാം: പ്രമുഖ ഭക്ഷ്യോൽപ്പന്ന ബ്രാൻഡും വിതരണക്കാരുമായ എം.കെ ഫുഡ്‌സിന്‍റെ പുതിയ ശാഖ ദമ്മാമിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായി അഹമ്മദ് പുളിക്കൽ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സി.ഇ.ഒ ഷാനവാസ് മുനമ്പത്ത് സ്വാഗതം ആശംസിച്ചു.

2008-ൽ റിയാദിൽ തുടക്കം കുറിച്ച എം.കെ ഫുഡ്‌സിന് നിലവിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം ബ്രാഞ്ചുകളുണ്ട്. ഗുണമേന്മ, ഫ്രഷ്‌നസ്, മിതമായ നിരക്ക് എന്നിവയാണ് സ്ഥാപനത്തിന്‍റെ മുഖമുദ്രയെന്ന് മാനേജിങ് ഡയറക്ടർ റഹ്‌മാൻ മുനമ്പത്ത് വിശദീകരിച്ചു. ഇന്ത്യൻ കപ്പ, ഗ്രീൻപീസ്, തേങ്ങാപീര, പനീർ, ബീഫ് തുടങ്ങി മുപ്പതോളം വൈവിധ്യമാർന്ന ഫുഡ് ഐറ്റങ്ങളാണ് എം.കെ ഫുഡ്‌സിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ദമ്മാമിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ബിസിനസുകാരെയും ഉൾപ്പെടുത്തി ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ബിജു കല്ലുമല, ഡോ. ബിജു വർഗീസ്, നാസ് വക്കം, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ഇ.കെ. സലിം, ഹബീബ് ഏലംകുളം, നൗഷാദ്, വാഹിദ് കാര്യറ, ഡോ. സിന്ധു ബിനു എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. മാർക്കറ്റിങ്​ മാനേജർ റിയാസ് മുഹമ്മദ് കുഞ്ഞ് പരിപാടിയിൽ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamOpennew branch
News Summary - MK Foods' new branch opens in Dammam
Next Story