'മിഴിയറിയാതെ'സുബിയുടെ സ്വരം ഒഴുകിയത് ലക്ഷങ്ങളിലേക്ക്
text_fieldsദമ്മാം: ആദ്യമായി ഒരു ആൽബത്തിൽ പാടാൻ അവസരം ലഭിക്കുക, അത് ലക്ഷങ്ങൾ കേട്ട് അഭിനന്ദിക്കുക, ജീവിതത്തിലുണ്ടായ വിസ്മയാനുഭവത്തിെൻറ ആഹ്ലാദത്തിലും നിർവൃതിയിലുമാണ് ദമ്മാമിൽ നഴ്സായ സുബി ബൈജു എന്ന ഗായിക. ഒന്നര പതിറ്റാണ്ട് നീണ്ട പ്രവാസത്തിൽ, തിരക്കുപിടിച്ച നഴ്സിങ് ജീവിതത്തിനിടയിൽ ഗായികയുടെ വേഷം ചെയ്യേണ്ടി വരുമെന്ന് കരുതിയതേയില്ല. ആലപ്പുഴ എടത്വ, മുട്ടാർ സ്വദേശിനിയാണ്.
'മിഴിയറിയാതെ'എന്ന ആൽബത്തിലെ ഗാനമാണ് രണ്ടാഴ്ചക്കകം രണ്ടു ലക്ഷത്തിലേറെ പ്രേക്ഷകർ കണ്ടത്. നാട്ടിൽ പഠനകാലത്ത് പള്ളികളിലെ ക്വയറിൽ പാടിയിരുന്നു. പിന്നീട് ഗൾഫിലെ സുഹൃദ് സദസ്സുകളിലും ചില ചെറിയ വേദികളിലുമായി ആ സപര്യ ഒതുങ്ങി. യാദൃച്ഛികമായാണ് ആൽബത്തിൽ പാടാനുള്ള അവസരം ലഭിച്ചത്.
തെൻറ ഭർത്താവ് സംവിധാനം ചെയ്യുന്ന ആൽബത്തിലെത്തിച്ചത് സഹപ്രവർത്തക ലൗലി ബാബുവാണ്. എഡിറ്റിങ്ങും ചിത്രീകരണവും കഴിഞ്ഞ് പാട്ടു കേട്ടപ്പോൾ വിശ്വസിക്കാനായില്ല എന്ന് സുബി പറയുന്നു.
ദമ്മാമിലെ അറിയപ്പെടുന്ന പ്രവാസി ഫോേട്ടാഗ്രാഫറും കലാകാരനുമായ ബാബു ജി. കുരുവിളയാണ് നിർമാണവും സംവിധാനവും. മാത്തുക്കുട്ടി പള്ളിപ്പാടിെൻറ രചനക്ക് മീനു അനൂപാണ് സംഗീതം. പ്രോത്സാഹനജനകമായ അനവധി കമൻറുകൾ ആൽബത്തിന് കിട്ടി. പാട്ട് ജനങ്ങൾ ഏറ്റെടുത്തതോടെ നിരവധി അവസരങ്ങൾ തേടിവരുന്നു.ദമ്മാം ദാറസ്സിഹ മെഡിക്കൽ സെൻററിലെ ഹെഡ് നഴ്സാണ് സുബി. മുൻ പ്രവാസിയായ ഭർത്താവ് ബിജുവും മക്കളും നാട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

