മിക്സ് അക്കാദമി ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു

08:41 AM
05/12/2018
മിക്സ് അക്കാദമി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല കോണ്‍സൽ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്​മാന്‍ ശൈഖ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: വ്യക്തമായ ധാരണയോടെ കഠിനാധ്വാനം ചെയ്യാന്‍ തയാറാകുന്നവര്‍ക്ക് സിവില്‍ സര്‍വീസ് നേടിയെടുക്കാന്‍ സാധിക്കുമെന്ന്​ കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​ പറഞ്ഞു. ഇത് പൊട്ടിക്കുവാന്‍ പ്രയാസമുള്ളൊരു ‘ഷെല്ല്’ അല്ല. 
ഉന്മേഷവാന്മാരായ വിദ്യാര്‍ഥികൾക്കേ യഥാസമയം തങ്ങളുടെ ഇചഛക്കനുസരിച്ച് മേഖലകള്‍ തെരഞ്ഞെടുക്കുവാനും പരീക്ഷ തയാറടുപ്പുകള്‍ക്ക് ക്രമീകരണങ്ങള്‍ നടത്തുവാനും സാധിക്കൂ എന്നും കോൺസൽ ജനറൽ പറഞ്ഞു. 
ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി മിക്സ് അക്കാദമി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. 
അഷ്‌റഫ് മൊറയൂര്‍ അധ്യക്ഷത വഹിച്ചു.  എന്‍ജി. അബ്്ദുല്‍ മജീദ് ബദറുദ്ദീൻ, കെ.പി ആഷിഫ്,   അബു സാലി തുടങ്ങിയവർ ക്ലാസുകളെടുത്തു.
പി കമാല്‍കുട്ടി , കെ പി ആഷിഫ് എന്നിവര്‍ തയാറാക്കിയ യു.പി എസ്​.സി  പരീക്ഷാസഹായി  കോണ്‍സൽ  ജനറല്‍ നൂര്‍ റഹ്​മാന്‍, അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങൽ മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. 
ഡെപ്യൂട്ടി കോണ്‍സൽ  ജനറല്‍ ഷാഹിദ് ആലം സമാപന സെഷന്‍ ഉദ്ഘാടനം ചെയ്തു.   
ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡൻറ്​ ഫയാസുദ്ദീന്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി ഇ എം അബ്​ദുല്ല, മിക്സ് അക്കാദമി ഡയറക്ടര്‍ സക്കരിയ അഹമദ് ബിലാദി, പണ്ഡിതനും, മിക്സ് അക്കാദമി  അഡ്​​ൈവസറുമായ വി യൂസുഫ്  എന്നിവര്‍ ആശംസ നേർന്നു.
ഐ.ഐ.എസ്.ജെ ഹെഡ്മാസ്​റ്റര്‍ നൗഫല്‍ ‘മിക്​സ്’​ പദ്ധതി അവതരിപ്പിച്ചു
ഷമീം കൗസര്‍, മുഹമ്മദ് ഇഖ്ബാല്‍ ചെംബാന്‍, ഡോ. അഷ്ഫാഖ് മണിയാര്‍, ഖമര്‍ സാദ, അബ്്ദുല്‍ അസീസ് കിടവി, മിര്‍ ഗസന്‍ഫര്‍ അലി , മുഹമ്മദ് ഇഖ്ബാല്‍ സിറാജ് , സുരേന്ദ്രപാല്‍ സിങ്, ജയ ശങ്കര്‍ മല്ലപ്പാല്‍ , ഫിറോസുദ്ദീന്‍, അലികോയ, കെ.ടി ഹനീഫ, ബീരാന്‍കുട്ടി, അല്‍ അമാന്‍ അഹമദ്, നാസര്‍ ഖാന്‍, ഹംസ കരുളായി, മുഹമ്മദ് അലി, മുഹമ്മദ് റഫീഖ്, മുബഷിര്‍ കരുളായി, ഫൈസല്‍ തമ്പാര്‍, ഷാഹുല്‍ ഹമീദ്, മുഹമ്മദ് മുഖ്താര്‍, സലാഹ് കാരാടൻ, അബ്്ദുല്‍ മജീദ് താഹ, യാസീന്‍ അസ്‌കരി  തുടങ്ങിയവർ സംബന്ധിച്ചു.
 സലാല്‍ ഖമര്‍സാദ ഖിറാഅത്ത്​ നടത്തി. അബ്​ദുല്‍ ഗനി സ്വാഗതവും അലിക്കോയ നന്ദിയും പറഞ്ഞു. 
 
Loading...
COMMENTS