ആടിയും പാടിയും ആഘോഷമാക്കി 'മിത്രോത്സവ്-2025' അരങ്ങേറി
text_fieldsജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫറാഹ് മസ്ഊദിന് മിത്രാസ് പ്രസിഡന്റ് സബീന റഷീദ് ഉപഹാരം കൈമാറുന്നു
ജിദ്ദ: കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ ഇന്ത്യക്കാരുടെ സംഘടനയായ മിത്രാസ് വാർഷികാഘോഷം സംഘടിപ്പിച്ചു. ‘മിത്രോത്സവ്-2025’ എന്ന പേരിൽ വിപുലമായ കലാ, സാംസ്കാരിക പരിപാടികളോടെ നടന്ന ആഘോഷപരിപാടികൾ അവതരണത്തിലെ പുതുമ കൊണ്ടും കലാസൃഷ്ടികളുടെ മികവുകൾ കൊണ്ടും പ്രേക്ഷക മനസ്സുകളിൽ വേറിട്ട ആസ്വാദന അനുഭവം സമ്മാനിച്ചു. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫറാഹ് മസ്ഊദ് ഉദ്ഘാടനം ചെയ്തു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കോൺസുൽ കമലേഷ് കുമാർ മീന മുഖ്യാതിഥിയായിരുന്നു.
‘മിത്രോത്സവ്-2025’ വാർഷികാഘോഷ പരിപാടിയിൽ അവതരിപ്പിച്ച പാട്രിയോട്ടിക് ഷോ
സാമൂഹിക, സാംസ്കാരിക മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച ഫാസിൽ ഉബൈസ്, മുഹമ്മദലി എന്നിവരെയും യൂനിവേഴ്സിറ്റി ആശുപത്രിയിൽ 25 വർഷം പൂർത്തിയാക്കിയ സുശീല ആൽബർട്ട്, മുഹമ്മദ് മുഹിയുദ്ദീൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. മിത്രാസ് പ്രസിഡന്റ് സബീന റഷീദ് ആമുഖപ്രഭാഷണം നടത്തി. ഡോ. അഷ്‌ഫാഖ് മണിയാർ, മുസാഫിർ ഏലംകുളം, കബീർ കൊണ്ടോട്ടി, ഡോ. ഷമി ഷബീർ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി നിതിൻ ജോർജ് സ്വാഗതവും അഫ്സൽ റഹ്മാൻ നന്ദിയും പറഞ്ഞു.
മിത്രാസ് അംഗങ്ങളുടെയും കുട്ടികളുടെയും സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനുള്ള ഒരിടമായി മാറിയ ‘മിത്രോത്സവ് 2025’ പരിപാടിയിൽ സഹൃദയരുടെ മനംനിറച്ച വർണ്ണക്കാഴ്ചകൾ ഒരുക്കി ക്ലാസിക്കൽ ഡാൻസുകൾ, നാടൻ പാട്ട് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, അറബിക് ഡാൻസ്, കപ്പിൾ ഡാൻസ്, സ്‌കിറ്റ്, മൈം, പാട്രിയോട്ടിക് ഷോ, മിസ് മിത്രാസ് മത്സരം തുടങ്ങിയവ അരങ്ങേറി.
മിർസ ശരീഫ്, ജമാൽ പാഷ എന്നിവർ ഗാനം ആലപിച്ചു. ജിദ്ദയിലെ മ്യൂസിക്കൽ ബാൻഡ് ‘തീവണ്ടി’ അവതരിപ്പിച്ച ഷോയിൽ വിജേഷ് ചന്ദ്രു, ഡോ. മുഹമ്മദ് ഹാരിസ്, എഞ്ചിനീയർ ബൈജു ദാസ്, അഭിലാഷ് സെബാസ്റ്റ്യൻ, സുജു തേവരുപറമ്പിൽ, ടോം തോപ്പിൽ, അൻസൻ, ബിനോയ് സിബി, നിധിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ ഗാന, നൃത്ത സന്ധ്യ ഒരുക്കി. സ്വദേശികളും ഫിലിപ്പീൻ, അറബ് രാജ്യക്കാരുമായ ആശുപത്രി ജീവനക്കാർ, ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവർ ആഘോഷ പരിപാടികളിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

