മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഓണാഘോഷവും സ്നേഹപ്രയാണവും
text_fieldsമിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഗാന്ധിഭവൻ ദേവലോകത്തിൽ സംഘടിപ്പിച്ച ഓണാഘോഷ, സ്നേഹപ്രയാണ പരിപാടിയിൽ നിന്ന്
റിയാദ്: വ്യക്തികൾ, സംഘടനകൾ, ക്ലബുകൾ, നവമാധ്യമ കൂട്ടായ്മകൾ എന്നിവരുടെ കരുതലിൽ നടന്നുവരുന്ന 'ഓണസ്പർശം 2025'ന്റെ ഭാഗമായി കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ഓണാഘോഷവും സ്നേഹപ്രയാണം 953 മത് ദിനസംഗമവും നടന്നു. മിത്ര (പത്തനംതിട്ട പ്രവാസി അസോസിയേഷൻ റിയാദ്) നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം ഗാന്ധിഭവൻ സെക്രട്ടറി കേരള ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം.
ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളെയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നുനൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന 'സ്നേഹപ്രയാണം' 953ാം ദിനസംഗമത്തിന്റെ ഉദ്ഘാടനം മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജോസഫ് അതിരുങ്കൽ നിർവഹിച്ചു. ജോസഫ് അതുങ്കൽ അധ്യക്ഷനായ ചടങ്ങിൽ ചിറ്റാർ ആനന്ദൻ, കോന്നി വിജയകുമാർ, തുളസിധരൻ ചാങ്ങമണ്ണിൽ, എ. ദീപകുമാർ, സന്തോഷ് കൊല്ലൻപടി, ജിജ ജോസഫ്, മല്ലിക സോമൻ, ഗാന്ധിഭവൻ ഡയറക്ടർ അജീഷ് എന്നിവർ സംസാരിച്ചു. മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ വകയായി ഓണക്കോടി വിതരണവും, ഓണസദ്യയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

