മദീനയിൽ രണ്ട് ലക്ഷത്തോളം മിസ്വാക് പിടികൂടി
text_fieldsമദീന: നിയമം ലംഘിച്ച് പ്രവർത്തിച്ച രണ്ട് ‘മിസ്വാക്’ കേന്ദ്രങ്ങൾ മദീന മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പിടികൂടി. ഒരു കേന്ദ്രത്തിൽ നിന്ന് 1,17,000 ഉം രണ്ടാമത്തെ കേന്ദ്രത്തിൽ നിന്ന് 77,000 എണ്ണം മിസ്വാകുകൾ പിടിച്ചെടുത്തിട്ടുണ്ട്. വിതരണത്തിന് ഒരുക്കി വെച്ചതായിരുന്നു ഇവയെന്ന് ബലദിയ മേധാവി പറഞ്ഞു. പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് വീടുകൾ കേന്ദ്രീകരിച്ച് ‘അറാക്’ പോലുള്ള മിസ്വാക്കുകൾ ഒരുക്കിയിരുന്ന കേന്ദ്രങ്ങളിൽ റെയിഡ് നടത്തിയത്. ഉൽപാദന കേന്ദ്രങ്ങൾ വ്യക്തമാക്കാത്തവയായിരുന്നു ഇവയെന്ന് ബലദിയ മേധാവി മുഹമ്മദ് അൽശത്വ പറഞ്ഞു. കേടു വരാതിരിക്കാൻ ചില പദാർഥങ്ങൾ കലർത്തിയ വെള്ളത്തിൽ മുക്കി ഇട്ടിരിക്കയായിരുന്നു.
മാർക്കറ്റിങിനായി മതപരമായ ചിഹ്നങ്ങളും സ്റ്റിക്കറുകളും ഒട്ടിച്ചതുമുണ്ട്. ശുചിത്വം തീരെ ഇല്ലാത്ത സ്ഥലത്തായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
